ആലപ്പുഴ: അവഗണിക്കപ്പെട്ടുകിടന്ന ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങാനുള്ള ശക്തി ആര്‍ജിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടിച്ച് ശക്തരാകണമെന്ന് ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത് ഇതിന്‍െറ അടിസ്ഥാനത്തിലാണ്. സാമൂഹികമായി മാത്രമല്ല, വിദ്യാഭ്യാസപരമായും തൊഴില്‍പരമായും സംഘടിക്കണം. എസ്.എന്‍.ഡി.പി അമ്പലപ്പുഴ യൂനിയന്‍ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 18 വര്‍ഷം മുമ്പ് ദൈവദശകത്തിന്‍െറ പ്രാധാന്യം ചൂണ്ടിക്കാട്ടി അത് വിദ്യാലയങ്ങളില്‍ ആലപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ അയച്ചിരുന്നു. അതിന് തന്നെ ആക്ഷേപിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുകവരെയുണ്ടായി. എസ്.എന്‍.ഡി.പി യോഗത്തില്‍പെട്ടവരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല. ദേശീയതലത്തില്‍ തന്നെ ദൈവദശകത്തിന് പ്രാധാന്യം കൈവന്നിരിക്കുന്നു. എല്ലാ സ്കൂളുകളിലും അത് പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍തന്നെ നിര്‍ദേശവും കൊടുത്തും. നമ്മളുടെ ശക്തിയും ഐക്യവും കൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചുവാങ്ങാതെ സ്വന്തം അവകാശം നേടുക എന്നതാണ് എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ധര്‍മം. യോഗത്തില്‍ പ്രസിഡന്‍റ് കലവൂര്‍ എന്‍. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പ്രശസ്തി നേടിയ വ്യക്തികളെയും വിദ്യാഭ്യാസ രംഗത്ത് മികവുനേടിയ കുട്ടികളെയും ആദരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ജിമ്മി കെ. ജോസ്, എസ്.ഡി കോളജ് മാനേജര്‍ ജെ. കൃഷ്ണന്‍, എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അനിരുദ്ധന്‍, എസ്.എന്‍.ടി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ യു. ജയന്‍, മീനാക്ഷി നാഥന്‍, എം.വി. സുഭാഷ്, ഡോ. കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂനിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് അംഗം എ.കെ. രംഗരാജന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.