മികച്ച ക്ളാസ്മുറി ഒരുക്കാന്‍ ജനപ്രതിനിധികള്‍ ഫണ്ട് വിനിയോഗിക്കണം –ഗവര്‍ണര്‍

അരൂര്‍: അന്താരാഷ്ട്ര നിലവാരത്തില്‍ മികച്ച ക്ളാസ്മുറികള്‍ ഒരുക്കാന്‍ ജനപ്രതിനിധികള്‍ ഫണ്ട് വിനിയോഗിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. എ.എം. ആരിഫ് എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ഹൈടെക് ഡിജിറ്റല്‍ എ.സി ക്ളാസ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. കേരളത്തിന്‍െറ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സര്‍വകലാശാലകളുടെ മികവ് ഉയര്‍ത്തണം. ഇതിന് വൈസ് ചാന്‍സലര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അഞ്ചുകോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എന്‍. പത്മകുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, എന്‍ട്രന്‍സ് പരീക്ഷാ കമീണര്‍ വി.എസ്. മാവോജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി. രത്നമ്മ, എസ്.എം.സി ചെയര്‍മാന്‍ സിബി ചാക്കോ, ഹെഡ്മാസ്റ്റര്‍ ടി.കെ. റോയി കുര്യന്‍, പ്രിന്‍സിപ്പല്‍ പി. അനിത സാംസണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.