ആലപ്പുഴ: ജില്ലയിലെ സ്തുത്യര്‍ഹ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന കലക്ടര്‍ എന്‍. പത്മകുമാറിന് ആലപ്പുഴ പൗരാവലിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരം നാലിന് യാത്രയയപ്പ് നല്‍കും. ആലപ്പുഴ സെന്‍റിനറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പ്രഭാഷണം നടത്തും. വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍, കല്ളേലി രാഘവന്‍ പിള്ള, മുന്‍ എം.പി സി.എസ്. സുജാത, മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.