വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്; കോടതി വിധിക്ക് സ്റ്റേ

ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ആലപ്പുഴ മുന്‍സിഫ് കോടതിയുടെ വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് ജില്ലാ കോടതിയുടെ ഉത്തരവ്. രാജു അപ്സര പ്രസിഡന്‍റായും വി. സബില്‍രാജ് ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത് മത്സരിച്ച ചിലരാണ് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കുകയും സ്റ്റേ ഉത്തരവ് നേടുകയും ചെയ്തത്. അര്‍ഹതപ്പെട്ട പലര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നിഷേധിച്ചെന്നായിരുന്നു പ്രധാന ആക്ഷേപം. തിങ്കളാഴ്ച ഉച്ചയോടെയാണ് മുന്‍സിഫ് കോടതിയുടെ വിധി അസാധുവാക്കി ജില്ലാ കോടതിയില്‍നിന്ന് ഉത്തരവുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.