ആലപ്പുഴ: പുഞ്ചകൃഷി വിളവെടുപ്പിന് ഉപയോഗിക്കുന്ന കൊയ്ത്തുമെതി യന്ത്രങ്ങള്‍ക്ക് ഈടാക്കാവുന്ന ഏറ്റവും ഉയര്‍ന്ന വാടക മണിക്കൂറിന് 1700 രൂപയും കായല്‍നിലങ്ങളില്‍ 1900 രൂപയുമായി നിശ്ചയിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പുഞ്ചകൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ കലക്ടര്‍ എന്‍. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ 522 പാടശേഖരങ്ങളിലായി 25,606 ഹെക്ടര്‍ സ്ഥലത്താണ് പുഞ്ചകൃഷി ഇറക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. ഗീതാമണി പറഞ്ഞു. ഫെബ്രുവരി 15 മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് കൊയ്ത്ത് നടക്കുക. 240 കൊയ്ത്തുയന്ത്രങ്ങള്‍ അവശ്യമായി വരും. ജില്ലയില്‍ 78 കൊയ്ത്തുമെതി യന്ത്രങ്ങളാണ് ഉള്ളത്. ഇതരജില്ലകളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും യന്ത്രം എത്തിക്കും. പാടശേഖരസമിതികളുമായി ഉണ്ടാക്കുന്ന കരാര്‍ പ്രകാരമുള്ള തുകയെ വാടകയായി ഈടാക്കാവൂവെന്ന് കര്‍ഷകപ്രതിനിധികളും പാടശേഖരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു. കൊയ്ത്ത് ആരംഭിക്കുന്നതുമുതല്‍ അവസാനിക്കുന്നതുവരെ ഒരേ നിരക്കിലെ വാടക ഈടാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഗുണനിലവാരമില്ലാത്ത യന്ത്രം ഉപയോഗിക്കരുതെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. നെല്ളെടുപ്പുമായി ബന്ധപ്പെട്ട കൂലിനിരക്കുകള്‍ സംബന്ധിച്ച് ധാരണയിലത്തൊന്‍ പ്രാദേശികതലത്തില്‍ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ എല്ലാ കൃഷി ഓഫിസുകളുടെ പരിധിയിലും ഇതുസംബന്ധിച്ച യോഗം ചേരാന്‍ നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. സ്ഥലം മാറിപ്പോകുന്ന കലക്ടര്‍ക്ക് കൃഷിവകുപ്പിന്‍െറയും കര്‍ഷകരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം മേധാവി ഡോ. എസ്. ലീനാകുമാരി, സുഷമകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എ.ജി.എ. കരീം, ആശ രവി, പാടശേഖരസമിതി ഭാരവാഹികള്‍, കര്‍ഷകസംഘടനാ പ്രതിനിധികള്‍, കൊയ്ത്തുയന്ത്ര ഉടമകള്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.