ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആലപ്പുഴ ബീച്ചിലെ വിജയാപാര്‍ക്കില്‍ സ്ഥാപിക്കുന്ന അമേസ് വേള്‍ഡിന്‍െറ ഉദ്ഘാടനം 27ന് വൈകുന്നേരം ആറിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. വിജയാപാര്‍ക്കില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഡി.ടി.പി.സി നടപ്പാക്കുന്ന നവീകരണ പദ്ധതിയുടെ നിര്‍മാണപ്രവൃത്തി വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പാര്‍ക്കില്‍ കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനും ഒരുക്കിയ സംവിധാനങ്ങളുടെ നിര്‍മാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. 54 റൈഡുകള്‍, 6000 ചതുരശ്ര അടി വരുന്ന ഫുഡ് കോര്‍ട്ട്, 16 സ്റ്റാളുകള്‍, പി.എസ് 4 സോണി പ്ളേ സ്റ്റേഷന്‍, എക്സ് ബോക്സ് പ്ളേ സ്റ്റേഷന്‍ എന്നിവയാണ് പുതുതായി പാര്‍ക്കില്‍ ക്രമീകരിക്കുന്നത്. ഒരേസമയം ആറുപേര്‍ക്ക് ഇരുന്ന് കറങ്ങാവുന്ന ഹാപ്പി പ്ളാനറ്റ്, 12 പേര്‍ക്ക് ഇരിക്കാവുന്ന എയ്റോപ്ളെയിന്‍ മെറിഗോ, ഹെലികോപ്ടര്‍ റൈഡ്, ദക്ഷിണേന്ത്യയില്‍ ആദ്യമായി സ്ഥാപിക്കുന്ന 9ഡി തിയറ്റര്‍ സംവിധാനം, പെയ്ന്‍റ് ബാള്‍ തുടങ്ങിയ ഒട്ടേറെ സവിശേഷതകള്‍ പാര്‍ക്കില്‍ ഒരുക്കുന്നു. അമേസ് വേള്‍ഡില്‍ കുട്ടികള്‍ക്ക് പ്രത്യേക കളിയിടം, ഒൗട്ട്ഡോര്‍ ഗെയിംസ്, ട്രെയിന്‍ യാത്ര എന്നിവയും സജ്ജമാക്കി. ഡി.ടി.പി.സി സെക്രട്ടറി സി. പ്രദീപ്, അമേസ് വേള്‍ഡിന്‍െറ സംരംഭകര്‍ എന്നിവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.