എടത്വ: കെ.എസ്.ആര്‍.ടി.സി എടത്വ ഡിപ്പോയുടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം തോമസ് ചാണ്ടി എം.എല്‍.എ നിര്‍വഹിച്ചു. എടത്വ പഞ്ചായത്ത് പ്രസിഡന്‍റ് ടെസ്സി ജോസ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ മോന്‍സി സോണി, ബിജു പാലത്തിങ്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുരുവിള ജോസഫ്, ബെറ്റി ജോസഫ്, ശ്യാമള രാജന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.എല്‍. ബിന്ദു എന്നിവര്‍ സംസാരിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2132 സ്ക്വയര്‍ മീറ്റര്‍ ഉള്ള കെട്ടിടത്തില്‍ പുരുഷ-വനിതാ ജീവനക്കാര്‍ക്ക് വിശ്രമ മുറി, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ്, കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ യൂനിറ്റ് ഓഫിസ്, ടിക്കറ്റിങ് കാഷ് സെക്ഷനുകള്‍, സെക്യൂരിറ്റി ഓഫിസ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ട്. ഡിപ്പോയുടെ ഗാരേജ് നിര്‍മാണത്തിന് 35 ലക്ഷം രൂപ അനുവദിച്ചതിന് പുറമെയാണ് പുതിയ ഓഫിസ് കെട്ടിടം നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.