ചെങ്ങന്നൂര്‍: ആറാംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ മാന്നാര്‍ പൊലീസ് അറസ്റ്റുചെയ്തു. കഞ്ചാവ് വില്‍പന സംഘത്തിലെ കണ്ണിയായ ബുധനൂര്‍ പടിഞ്ഞാറ്റുംമുറി എണ്ണക്കാട് വില്ളേജില്‍ ശെല്‍വരാജ് ഭവനില്‍ ഷാനാണ് (23) അറസ്റ്റിലായത്. മാന്നാര്‍-പുലിയൂര്‍ റോഡില്‍ പടിഞ്ഞാറ്റുംചേരി മാടപ്പള്ളി ജങ്ഷനില്‍നിന്ന് ഞായറാഴ്ചയാണ് എസ്.ഐ സി. ശ്രീജിത്തിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കേസിനെക്കുറിച്ച് പൊലീസ് പറയുന്നത് -പ്രതിയുടെ ബന്ധുവീടിന് സമീപം താമസിക്കുന്ന കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ കുടുംബവുമായി ഷാന്‍ നേരത്തേ തന്നെ സൗഹൃദം സ്ഥാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച മാതാപിതാക്കള്‍ രാത്രിയില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഉണര്‍ന്ന് ബഹളമുണ്ടാക്കിയപ്പോള്‍ ഇയാള്‍ ഇറങ്ങിയോടി. വീട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. വിദ്യാര്‍ഥിനി പിന്നീട് അധ്യാപികയെ വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ നല്‍കിയ പരാതി ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് സ്വഭാവദൂഷ്യങ്ങള്‍ ഏറെയുണ്ടെന്ന് കണ്ടത്തെിയിരുന്നു. എസ്.ഐ ബി. മോഹനകൃഷ്ണന്‍ നായര്‍, സീനിയര്‍ സി.പി.ഒ വേണുഗോപാല്‍, സി.പി.ഒ ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.