ജില്ലാ ജയിലിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും –മന്ത്രി ചെന്നിത്തല

ആലപ്പുഴ: തൊള്ളായിരം ജയിലര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടി സ്വീകരിച്ചെന്നും ജില്ലാ ജയിലിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലാ ജയില്‍ പുതിയ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനവും ജയില്‍ ക്ഷേമദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി മൂന്നുനില കെട്ടിടമാണ് ആലപ്പുഴയില്‍ നിര്‍മിക്കുന്നത്. 20 കോടി രൂപയാണ് മുതല്‍മുടക്ക്. ‘സില്‍ക്കി’നാണ് നിര്‍മാണ ചുമതലയെന്നും ഒരുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരേക്കര്‍ അഞ്ചുസെന്‍റ് സ്ഥലം പൊലീസ് വകുപ്പില്‍നിന്ന് ജയില്‍ വകുപ്പിന് കൈമാറിയതോടെയാണ് പുതിയ കെട്ടിടനിര്‍മാണത്തിന് വഴിതുറന്നത്. ജി. സുധാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്, ഐ.ജി എച്ച്. ഗോപകുമാര്‍, ഡി.ഐ.ജി ബി. പ്രദീപ്, ജില്ലാ പൊലീസ് മേധാവി പി. അശോക്കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ എ.എം. നൗഫല്‍, ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ കെ.എ. കുമാരന്‍, എം.വി. തോമസ്, എം. മണികണ്ഠന്‍, ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍. സാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.