അംഗപരിമിതര്‍ക്കുള്ള മുച്ചക്ര വാഹനം; കാത്തിരിക്കുന്നത് 180 ലക്ഷം ഗുണഭോക്താക്കള്‍

ആലപ്പുഴ: ജില്ലാപഞ്ചായത്തിന്‍െറ ജനകീയാസൂത്രണ പദ്ധതില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്കുള്ള മുച്ചക്ര വാഹനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 180 ലക്ഷം ഗുണഭോക്താക്കളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 65 പേര്‍ക്കുള്ള വിതരണമാണ് ശനിയാഴ്ച ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്നത്. 2015-16 സാമ്പത്തികവര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പദ്ധതി തുടക്കത്തിലേ പാളിയിരുന്നു. ഗ്രാമസഭകളുടെ നിസ്സഹകരണമാണ് പദ്ധതിയുടെ മെല്ളെപ്പോക്കിന് വഴിവെച്ചത്. ഇതേതുടര്‍ന്ന് ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ വാഹനം വാങ്ങേണ്ട ഗതികേടിലായതോടെയാണ് പ്രശ്നം രൂക്ഷമായത്. രണ്ട് ഗുണഭോക്താക്കള്‍ ഇതില്‍നിന്ന് പിന്മാറിക്കഴിഞ്ഞു. ഇവര്‍ സ്വന്തമായി വാഹനം വാങ്ങിയെന്നാണ് അറിയുന്നത്. ഇതിന് കാരണം ഗ്രാമസഭകളുടെ അലംഭാവമാണെന്നാണ് ജില്ലാ സാമൂഹികനീതി ഓഫിസര്‍ സൂചിപ്പിക്കുന്നത്. ജനറല്‍ വിഭാഗം - 80 ലക്ഷം, വനിതകള്‍ -60 ലക്ഷം, എസ്.ടി വിഭാഗം വനിതകള്‍ -20 ലക്ഷം, എസ്.ടി ജനറല്‍ -20 ലക്ഷം എന്നിങ്ങനെ 180 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഫലങ്ങള്‍ കാത്ത് ജില്ലയിലെ വിവിധ മേഖലകളില്‍ ഉള്ളത്. മുച്ചക്രവാഹന അപേക്ഷക്ക് ഡോക്ടര്‍മാര്‍ അപേക്ഷകര്‍ക്ക് നല്‍കുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഗ്രാമസഭ ജില്ലാപഞ്ചായത്തിന് കൈമാറിരുന്നില്ല. ഇതിനുപിന്നിലുള്ള തടസ്സം എന്താണെന്ന് അറിയാതെ ഗുണഭോക്താക്കള്‍ കഴിയുകയാണ്. ഒന്നില്ളെങ്കില്‍ ദീര്‍ഘനാള്‍ കാത്തിരിക്കുകയോ അല്ളെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറി പണംമുടക്കി സ്വന്തമാക്കുകയോ വേണമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. ജീവനോപാധിക്കുള്ള മാര്‍ഗമെന്ന നിലയിലാണ് പലരും മുച്ചക്രവാഹനത്തിന് ജില്ലാ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. കാര്യങ്ങളെല്ലാം ജില്ലാപഞ്ചായത്ത് പൂര്‍ത്തീകരിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് വാഹനം ഓര്‍ഡര്‍ ചെയ്യുന്നതിന് വിലങ്ങുതടിയാവുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അധികൃതര്‍തന്നെയാണ് വാഹനത്തിനുവേണ്ട രേഖകള്‍ നല്‍കിയത്. കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നടപടികള്‍ക്ക് ഗ്രാമസഭകളുടെ പക്കല്‍ ഉണ്ടെന്നാണ് വിവരം. പദ്ധതി മരവിച്ചതോടെ പുതിയ ഭരണസമിതി പ്രശ്നം ഏറ്റെടുത്ത് നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതേതുടര്‍ന്നാണ് 65 പേര്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിന് ആദ്യഘട്ടം ആരംഭിച്ചത്. 1.80 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവെച്ചത്. ആദ്യഘട്ടം പ്രവര്‍ത്തനം വിജയകരമാണെങ്കിലും പിന്നീടുള്ള ഗുണഭോക്താക്കളുടെ കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.