സമസ്തയുടെ വിവാഹപൂര്‍വ കൗണ്‍സലിങ് സെന്‍ററുകള്‍ സജീവമാക്കും

ആലപ്പുഴ: സമസ്ത മുഅല്ലിം ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന വിവാഹപൂര്‍വ പരിശീലന കോഴ്സുകള്‍ തെക്കന്‍ കേരളത്തിലും സജീവമാക്കും. മാര്‍ച്ച് 20നും 27നും കോട്ടയം തിരുനക്കരയിലും എറണാകുളം കളമശ്ശേരിയിലും കൊല്ലം കൊല്ലൂര്‍വിളയിലും ആലപ്പുഴ കൈചൂണ്ടിയിലും മാതൃക്യാമ്പ് ആരംഭിക്കും. ജില്ലാതല ലോഞ്ചിങ്ങ് നടത്താനും സമസ്ത സമ്മേളനത്തിന്‍െറ ഭാഗമായി ആലപ്പുഴയില്‍ ചേര്‍ന്ന പ്രീമാരിറ്റല്‍ ഗവേണിങ് ബോഡി തീരുമാനിച്ചു. തെക്കന്‍ കേരളത്തിലെ പരിശീലകര്‍ മാതൃകാ കേന്ദ്രങ്ങളില്‍ സംഗമിക്കുന്നതാണ്. സംസ്ഥാനത്ത് എസ്.എം.എഫ് സമിതിക്ക് കീഴില്‍ മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ കേന്ദ്രങ്ങളില്‍ സ്ഥിരം പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്ക് സന്താന പരിപാലനത്തിന്‍െറ വിവിധതലങ്ങള്‍ പരിചയപ്പെടുത്തുന്നതിന് സ്കൂള്‍ ഓഫ് പാരന്‍റിങ് കോഴ്സ് സംസ്ഥാനതല ലോഞ്ചിങ് ഏപ്രിലില്‍ നടക്കും. യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം, ശാഫി ഹാജി ചെമ്മാട്, കാളാവ് സെയ്തലവി മുസ്ലിയാര്‍, മുന്നിയൂര്‍ ഹംസ ഹാജി, എ.കെ. ആലിപ്പറമ്പ്, സി.ടി. അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഹക്കീം മാസ്റ്റര്‍, ശംസുദ്ദീന്‍ ഒഴുകൂര്‍, അബ്ദുറഹീം ചുഴലി, ഖയ്യൂം കടമ്പോട്, സാജിഹു ഷമീ അസ്ഹരി, അബ്ദുന്നാസര്‍ മാസ്റ്റര്‍, അസീസ് ദാരിമി, പി.സി. ഉമര്‍ മുസ്ലിയാര്‍, മനാഫ് അടിവാരം, ഇര്‍ഷാദ് ഫൈസി, അബ്ദുല്ലത്വീഫ് ഹാജി മാട്ടൂല്‍, അബ്ദുല്ല പടന്ന, ശാക്കിര്‍ ഹുദവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രീമാരിറ്റല്‍ പരിശീലനത്തിന്‍െറ പുതിയ ബാച്ച് ആരംഭിക്കുന്നതിന് മഹല്ല് ഭാരവാഹികള്‍ ബന്ധപ്പെടണം. ഫോണ്‍: 9961081443, 8943755924, 9847661504.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.