ആലപ്പുഴ: പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ചിരുന്ന് ഓര്‍മകള്‍ പങ്കുവെച്ചു. എസ്.ഡി കോളജ് ചരിത്രവിഭാഗം പൂര്‍വവിദ്യാര്‍ഥി സംഗമം പുന്നമട കായലിലെ നെഹ്റു പവിലിയനില്‍ നടന്നപ്പോള്‍ അതില്‍ എത്തിയവര്‍ക്കെല്ലാം നവ്യാനുഭവമായി. കോളജ് ഓഡിറ്റോറിയത്തില്‍നിന്നുമാറി ആദ്യമായാണ് കായലിന് നടുവിലെ പവിലിയനില്‍ സംഗമം എത്തിയത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരും വാര്‍ധക്യത്തില്‍ കുടുംബവുമൊത്ത് താമസിക്കുന്നവരും ഇതര സംസ്ഥാനങ്ങളിലും അന്യദേശത്തും കഴിയുന്നവരുമെല്ലാം തങ്ങളുടെ കോളജ് വിദ്യാഭ്യാസകാലം ഓര്‍മിക്കാന്‍ കൂട്ടായ്മയില്‍ എത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം അതില്‍ ഉള്‍പ്പെട്ടു. ശനിയാഴ്ച രാവിലെ 10ന് പവിലിയനില്‍ എസ്.ഡി കോളജ് മാനേജര്‍ ജെ. കൃഷ്ണനാണ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്. എസ്.ഡി കോളജിലെ അലുമ്നി അസോസിയേഷനുകളില്‍ വേറിട്ട പ്രവര്‍ത്തനമാണ് ഹിസ്റ്ററി വിഭാഗം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രക്തദാന ക്യാമ്പ്, വൃക്ഷത്തൈ വിതരണം എന്നിങ്ങനെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ നടത്തുന്നുണ്ട്. പൂര്‍വവിദ്യാര്‍ഥിയും നടനും ചലച്ചിത്ര സംവിധായകനുമായ ആലപ്പി അഷ്റഫിന്‍െറ നേതൃത്വത്തില്‍ ഗാനസന്ധ്യയും മിമിക്രിയും സംഗമത്തിന്‍െറ ഭാഗമായി നടന്നു. ഉച്ചവരെ നീണ്ട കലാപരിപാടികളില്‍ നിരവധി പേര്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു. നീന്തല്‍ രംഗത്തെ പ്രതിഭയും അംഗപരിമിതനുമായ പൂര്‍വവിദ്യാര്‍ഥി ബാബുരാജ്, മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ പൂര്‍വവിദ്യാര്‍ഥി അഡ്വ. ബി. രാജശേഖരന്‍ എന്നിവരെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു. പ്രസിഡന്‍റ് ജേക്കബ് ജോണ്‍, ആലപ്പി അഷ്റഫ്, ആര്‍.എം. ഫുവാദ്, പ്രഫ. ആര്‍. രാജലക്ഷ്മി, സെക്രട്ടറി എസ്. ലതാകുമാരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ മോന്‍സി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജശേഖരന്‍ നായര്‍, ജി. ഗംഗാദത്തന്‍, റിട്ട. ഡിവൈ.എസ്.പി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.