ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പഞ്ചായത്ത് എംപ്ളോയീസ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തി. സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റികള്‍ രൂപവത്കരിച്ചതുമൂലം പഞ്ചായത്ത് വകുപ്പില്‍ നഷ്ടപ്പെടുന്ന തസ്തികകള്‍ക്ക് പകരം തസ്തികകള്‍ സൃഷ്ടിക്കുക, സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍ ക്വോട്ട 25 ആയി ഉയര്‍ത്തുക, പഞ്ചായത്ത് വകുപ്പില്‍ ഇലക്ഷന്‍ വിഭാഗം രൂപവത്കരിക്കുക, പഞ്ചായത്ത് വകുപ്പില്‍ പ്രത്യേക ഡീലിമിറ്റേഷന്‍ വിഭാഗം രൂപവത്കരിക്കുക, പഞ്ചായത്ത് സെക്രട്ടറിമാരെതന്നെ ഭരണാധികാരിയായി നിശ്ചയിക്കുക, പഞ്ചായത്ത് ജീവനക്കാരുടെ ശമ്പള വിതരണം സര്‍ക്കാര്‍ ട്രഷറി വഴിയോ ഡയറക്ട് അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴിയോ നല്‍കുക, മുടങ്ങിക്കിടക്കുന്ന പ്രമോഷനുകള്‍ ഉടന്‍ നടത്തുക, പഞ്ചായത്ത് വകുപ്പ് ഇ-ഗവേണന്‍സിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസം. ബി. സരോജാക്ഷന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. റഫീഖ് സ്വാഗതം പറഞ്ഞു. ജോയന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, സെക്രട്ടറിമാരായ സി.കെ. ബാബു, കെ.എ. സമീന്‍ഷ, സെക്രട്ടേറിയറ്റ് അംഗങ്ങളായ സുകേശന്‍, ചൂലിക്കാട് സി. വാമദേവ്, ഫെഡറേഷന്‍ നേതാക്കളായ സുകൈതകുമാരി, ഡി. തങ്കരാജ്, എ. ഷാജഹാന്‍, എസ്.എന്‍. പ്രമോദ്, കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. അമ്പി, എസ്. അജയസിംഹന്‍, അനില്‍കുമാര്‍, പ്രമോദ്, ജെ. ഗിഫ്റ്റി, എം.ആര്‍. സാന്‍, വിനുകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.