ജനജാഗ്രത യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

ആലപ്പുഴ: ഐ.എന്‍.എല്ലിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രത യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. സക്കരിയ ബസാറില്‍ സംഘടിപ്പിച്ച ആദ്യ സ്വീകരണസമ്മേളനം നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് അജിത്ത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എ.പി. അബ്ദുല്‍ വഹാബ് സംസാരിച്ചു. കേരളത്തില്‍ സാമുദായികധ്രുവീകരണം ഉണ്ടാക്കുന്നത് മുസ്ലിം ലീഗാണെന്നും ഹിന്ദുത്വത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നതുപോലെ ഇസ്ലാം മതത്തെ മുസ്ലിം ലീഗ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇത് നാടിന് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് എച്ച്. നാസര്‍, സെക്രട്ടറി ഹബീബ് തൈപ്പറമ്പില്‍, കെ.പി. നാസര്‍, ഷാജി കൃഷ്ണന്‍, മുഹമ്മദാലി, എ.ബി. നൗഷാദ്, ചാരുംമൂട് സാദത്ത്, ബി. ലത്തീഫ്, സി.സി. സാലിഹ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അമ്പലപ്പുഴ, വളഞ്ഞവഴി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം കായംകുളം സസ്യമാര്‍ക്കറ്റിന് സമീപത്തെ സമാപനസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണിയുടെ മറ്റു പ്രമുഖ നേതാക്കളും പങ്കെടുത്തു. യോഗത്തില്‍ ജാഥാ അംഗങ്ങളായ ബി. ഹംസ ഹാജി, എന്‍.കെ. അബ്ദുല്‍ അസീസ്, എ.പി. മുസ്തഫ, ബഷീര്‍ ബടേരി, അഷ്റഫ് അലി വലപ്പുഴ, സുധീര്‍ കോയ സാലിഹ് മേടപ്പില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.