ആലപ്പുഴ: നിലവിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ ഉറപ്പാക്കിയാല്‍ ഹൈകോടതിയില്‍ നല്‍കിയ കേസുകള്‍ ഉപാധികളോടെ പിന്‍വലിക്കാമെന്ന് കോമളപുരം സ്പിന്നിങ് മില്‍ തൊഴിലാളി സംഘടനകള്‍ കലക്ടറെ അറിയിച്ചു. സ്പിന്നിങ് മില്ലിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് സംബന്ധിച്ച് തൊഴിലാളികളും കലക്ടറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തങ്ങളുടെ നയം സംഘടന വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ധാരണയിലത്തൊനാണ് ഉദ്യോഗസ്ഥരും തൊഴിലാളി യൂനിയനുകളും ശ്രമിക്കുന്നത്. തൊഴിലാളികള്‍ വിട്ടുവീഴ്ചക്ക് തയാറായതോടെ സ്പിന്നിങ് മില്ലില്‍ ഉടലെടുത്ത തൊഴില്‍പ്രശ്നം ഒത്തുതീരാനാണ് സാധ്യത. ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ സ്പിന്നിങ് മില്‍ ഏറ്റെടുത്തതോടെയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍, അടച്ചുപൂട്ടുന്നതിനുമുമ്പ് തൊഴില്‍ ചെയ്തിരുന്ന തൊഴിലാളികളെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി-എ.ഐ.ടി.യു.സി സംഘടനകള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ പ്രശ്നം സങ്കീര്‍ണമാവുമായി. തൊഴിലാളികള്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ ട്രയല്‍ റണ്ണിന് വരെ എത്തിനിന്ന കാര്യങ്ങള്‍ തകിടംമറിഞ്ഞു. തുടര്‍ന്ന് കലക്ടറുടെ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തതോടെയാണ് തൊഴിലാളികള്‍ വഴങ്ങിയത്. 115 തൊഴിലാളികളെ നിലനിര്‍ത്താനും പകല്‍ റൊട്ടേഷന്‍ സമ്പ്രദായത്തില്‍ ജോലി വീതിച്ചുനല്‍കാനും തീരുമാനിച്ചു. ഇവരുടെ യോഗ്യത പരിശോധനഫലമടങ്ങുന്ന റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. ആകെ 5.9 കോടി രൂപയാണ് മില്ലിന്‍െറ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. സ്പിന്നിങ് മില്ലിന്‍െറ ആദ്യഘട്ട പുനരുദ്ധാരണപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തികരിച്ചുവരുന്നു. പെയ്ന്‍റിങ്, ടൈല്‍ വിരിക്കല്‍ തുടങ്ങി പണികള്‍ 80 ശതമാനത്തിലത്തെി. മില്ലിന്‍െറ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കണമെന്ന് കലക്ടര്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മില്ലിന് ഏഴ് ഇലക്ട്രീഷ്യന്‍മാരെ നിയമിക്കണമെന്ന് തൊഴിലാളികള്‍ ഉന്നയിച്ചു. ഇതനുസരിച്ച് ദിവസവേതന പ്രകാരം ആവശ്യമായ ഇലക്ട്രീഷ്യന്‍മാരെ നിയമിക്കുമെന്ന് കലക്ടര്‍ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. ഇതുവരെ മില്ലിന് വൈദ്യുതി ലഭിച്ചിരുന്നില്ല. വകുപ്പ് എസ്റ്റിമേറ്റ് നല്‍കാത്തതാണ് ഇതിന് കാരണമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മില്ലിനെ ലൈസന്‍സ് സംബന്ധിച്ച പ്രശ്നവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിട്ടില്ല. ലൈസന്‍സ് സംബന്ധിച്ച് പ്രശ്നം പരിഹരിക്കുമെന്നും അസംസ്കൃത വസ്തുക്കള്‍ ആറുമാസത്തിനുള്ളില്‍ ശേഖരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ മില്ലിന് ആവശ്യമായ പ്രവര്‍ത്തന മൂലധനം കരുതണമെന്നും കലക്ടര്‍ ഓര്‍മപ്പെടുത്തി. സ്പിന്നിങ് മില്ലില്‍ നിയമനത്തിന് പഴയ തൊഴിലാളികള്‍ക്ക് നടത്തിയ സ്കില്‍ ടെസ്റ്റിന്‍െറ ഫലം കലക്ടര്‍ എന്‍. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗം അംഗീകരിച്ചു. ടെസ്റ്റില്‍ പങ്കെടുത്ത 132 പേരെയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. അവസാനവട്ട റാങ്ക് ലിസ്റ്റിന്‍െറ പകര്‍പ്പുകള്‍ എല്ലാ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ 115 പേരെയാണ് ജോലിക്ക് ആവശ്യമുള്ളത്. റാങ്ക് പട്ടികയില്‍നിന്ന് 95 പേര്‍ക്കാണ് പ്രതിവാര റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുക. സ്പിന്നിങ് മില്ലിന്‍െറ ട്രയല്‍ റണ്‍ എപ്പോള്‍ നടത്തണമെന്നത് സംബന്ധിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ സ്പെഷല്‍ ഓഫിസര്‍ ചന്ദ്രസേനന്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.