ചേര്‍ത്തല: വാരനാട് ദേവീക്ഷേത്രത്തിന് മുന്നിലെ പഞ്ചായത്ത് റോഡ് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തില്‍ തറയോട് വിരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. മൂന്നുപതിറ്റാണ്ടായി പഞ്ചായത്തിന്‍െറ അധീനതയിലുള്ള റോഡ് നന്നാക്കാനെന്ന വ്യാജേന സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് തറയോട് പാകുന്നതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍, വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് നന്നാക്കി ജനങ്ങള്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തിലാണ് തറയോട് പാകാന്‍ ശ്രമിച്ചതെന്നും റോഡ് നന്നാക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. 150 മീറ്റര്‍ ഭാഗത്താണ് തറയോട് വിരിക്കാന്‍ ദേവസ്വം എക്സ്കവേറ്റര്‍ ഉപയോഗിച്ച് റോഡ് പൊളിച്ചത്. കുറച്ചുഭാഗം തറയോട് നിരത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. പഞ്ചായത്തിന്‍െറ അനുവാദം വാങ്ങാതെ നിര്‍മാണം നടത്തിയതുകൊണ്ടാണ് തടഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.പതിറ്റാണ്ടായി റോഡിന്‍െറ ടാറിങ് ഉള്‍പ്പെടെ ജോലികള്‍ നിര്‍വഹിക്കുന്നത് പഞ്ചായത്താണ്. ഒരു തവണ ജില്ലാ പഞ്ചായത്തും ടാറിങ് നടത്തിയിരുന്നു. 400 മീറ്റര്‍ റോഡില്‍ 250 മീറ്റര്‍ മാത്രമേ പഞ്ചായത്ത് ടാറിങ് ചെയ്തിരുന്നുള്ളൂ. ബാക്കിഭാഗം പൂഴി റോഡാണ്. എന്നാല്‍, റോഡ് നന്നാക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയപ്പോള്‍ തന്നെ രേഖകള്‍ പരിശോധിച്ചശേഷം പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിച്ചേ അനുവാദം നല്‍കാനാകൂവെന്ന് സെക്രട്ടറി പറഞ്ഞിരുന്നെന്ന് തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. സെബാസ്റ്റ്യന്‍ പറഞ്ഞു. വികസനത്തിന് പഞ്ചായത്ത് എതിരല്ളെന്നും വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ചശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.