അരൂര്‍: ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതക്കയത്തില്‍. മത്സ്യബന്ധനോപകരണങ്ങള്‍ കരയില്‍. അരൂര്‍ മേഖലയില്‍ മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ ആയിരങ്ങളാണ് തീരമേഖലകളില്‍ കഴിയുന്നത്. വേമ്പനാട്ടുകായലിന്‍െറ കൈവഴിയായ കൈതപ്പുഴ കായലിനെ ആശ്രയിച്ചാണ് മത്സ്യബന്ധനം. തോടുകളെയും വെള്ളക്കെട്ടുകളെയും ആശ്രയിച്ചുണ്ടായിരുന്ന ഉള്‍നാടന്‍ മത്സ്യബന്ധനരീതി പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. കായലില്‍ ഊന്നിക്കുറ്റികള്‍ തറച്ച് വല കെട്ടി വേലിയിറക്കത്തില്‍ മത്സ്യബന്ധനം നടത്തുന്നതാണ് വ്യാപകമായി കണ്ടുവരുന്നത്. ചീനവലകളാണ് മറ്റൊരു മാര്‍ഗം. ചൂണ്ട, നീട്ടുവല തുടങ്ങി അപൂര്‍വമായി കാണുന്ന മറ്റു മത്സ്യബന്ധന രീതികളുമുണ്ട്. മത്സ്യബന്ധനത്തിന്‍െറ സുവര്‍ണകാലം അവസാനിച്ചെന്നുതന്നെ പറയാം. രണ്ടുപതിറ്റാണ്ടായി മത്സ്യബന്ധനം ഉപേക്ഷിച്ച് മറ്റു ജോലികളെ ആശ്രയിക്കുന്നവരുടെ എണ്ണം തീരമേഖലയില്‍ വര്‍ധിക്കുകയാണ്. മത്സ്യസമ്പത്തിന്‍െറ കനത്ത നാശമാണ് പ്രധാന കാരണം. മഴയും മഞ്ഞും വകവെക്കാതെ തക്കം നോക്കി കായലിന്‍െറ തണുപ്പിലേക്ക് ഇറങ്ങുന്നവര്‍ക്ക് അധ്വാനത്തിനനുസരിച്ച് മത്സ്യം ലഭിക്കാതിരിക്കുന്നതാണ് തൊഴില്‍ വിടാന്‍ പ്രേരണയാകുന്നത്. മലിനീകരണവും മത്സ്യസമ്പത്തിന് ആഘാതമുണ്ടാക്കുന്നുണ്ട്. വ്യവസായശാലകളില്‍നിന്നുള്ള രാസമാലിന്യത്തിനുപുറമെ എന്തും വലിച്ചെറിയാനുള്ള സ്ഥലമായി കായല്‍ മാറിയതോടെ വിവിധ മത്സ്യ ഇനങ്ങള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. പായല്‍ തിങ്ങി നിറയുന്നതാണ് മറ്റൊരു തടസ്സം. വള്ളമിറക്കാന്‍ പോലും കഴിയാത്തവിധം കായലില്‍ നിറയുന്ന പായല്‍ മാലിന്യമാണ് തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്. കായലില്‍ ഉപ്പ് കൂടുന്നതോടെ മാത്രം അടിത്തട്ടിലേക്ക് അമരുന്ന പായല്‍ പിന്നെയും ഊന്നിവലകളില്‍ നിറഞ്ഞ് ദുരിതമുണ്ടാക്കുന്നു. കായലിന്‍െറ തീരങ്ങള്‍ നികരുന്നതും തൊഴിലാളികളെ കഷ്ടത്തിലാക്കുന്നു. തീരങ്ങളില്‍ സ്ഥാപിക്കുന്ന ചീനവലകള്‍ വെള്ളത്തിലേക്ക് താഴ്ത്താന്‍ ഇതുമൂലം കഴിയാതെ വരും. എക്കലും മണ്ണും മാലിന്യവും കായലോരങ്ങളില്‍ നിറയുമ്പോള്‍ ചീനവലകള്‍ നോക്കുകുത്തിയായി മാറും. മത്സ്യബന്ധനം സാധ്യമാകാതാകുമ്പോള്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ തീരങ്ങളില്‍ ഇരുന്ന് നശിക്കും. കായലില്‍ ഇറക്കാനാകാതെ വള്ളങ്ങള്‍ ദ്രവിച്ചുതീരുന്നത് അരൂരില്‍ സാധാരണ കാഴ്ചയാവുകയാണ്. ഒരു വള്ളം അറ്റകുറ്റപ്പണി നടത്തി വെള്ളത്തിലിറക്കാന്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ഒരു ലക്ഷം രൂപയോളം മുടക്കി ചീനവല ഒരുക്കിയാല്‍ മുടക്കുമുതല്‍ വര്‍ഷങ്ങള്‍ കൊണ്ടുപോലും തിരിച്ചുപിടിക്കാന്‍ കഴിയില്ളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ പഠിച്ച് പരമ്പരാഗത തൊഴിലിനെ നിലനിര്‍ത്താന്‍ ആവശ്യമായ ശാസ്ത്രീയമായ ഇടപെടലാണ് അവര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.