ബധിരനും മൂകനുമായ പത്രവിതരണക്കാരനെ മുഖംമൂടി സംഘം ആക്രമിച്ചു

എടത്വ: ബധിരനും മൂകനുമായ പത്രവിതരണക്കാരനെ മുഖംമൂടി സംഘം ആക്രമിച്ചു. മരിയാപുരത്തെ പത്ര വിതരണക്കാരന്‍ പച്ച ചെക്കിടിക്കാട് അറുപതില്‍ചിറ സാബു ആന്‍റണിക്കാണ് (36) മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെ 5.30ന് പച്ച ഒറ്റാറക്കല്‍ പാലത്തിനു പടിഞ്ഞാറ് ചേരമര്‍ മന്ദിരത്തിന് മുന്നില്‍ നാലുപേര്‍ അടങ്ങുന്ന മുഖംമൂടി സംഘം മാരകായുധങ്ങളുമായി സാബുവിനെ ആക്രമിക്കുകയായിരുന്നു. മര്‍ദനമേറ്റ വിവരം സാബു പറഞ്ഞെങ്കിലും ആര്‍ക്കും മനസ്സിലായില്ല. തിങ്കളാഴ്ച രാവിലെ മരിയാപുരം പള്ളി വികാരി ഫാ. തോമസ് കാഞ്ഞിരവേലിനിനോട് ആംഗ്യഭാഷയില്‍ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എടത്വ പൊലീസില്‍ പരാതി നല്‍കി. ഈ ഭാഗത്ത് സാമൂഹികവിരുദ്ധ ശല്യവും വ്യാജവാറ്റും രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.