മുഹമ്മ: അശാസ്ത്രീയമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അനുയോജ്യമല്ലാത്ത ഭൂവിനിയോഗം, കാലാവസ്ഥ വ്യതിയാനം എന്നിവ മണ്ണിന്‍െറ ഫലപുഷ്ടി നഷ്ടപ്പെടുത്തുവെന്ന് കായല്‍കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍. കമ്പിയകത്ത് മഹാവിഷ്ണു ക്ഷേത്രോത്സവ കാര്‍ഷിക മേളയിലെ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യവും അനാരോഗ്യവും മണ്ണിന്‍െറ ഫലപുഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കരപ്പുറത്തെ മണ്ണ് കൂടുതല്‍ വായുസഞ്ചാരവും നീര്‍വാര്‍ച്ച ഉള്ളതുമാണ്. മണ്ണറിഞ്ഞുകൊണ്ടുള്ള വളപ്രയോഗം കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കും. തെങ്ങ്, നെല്ല്, കിഴങ്ങുവര്‍ഗ കൃഷികള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അന്യംനിന്നുകൊണ്ടിരിക്കുന്ന കൂട്ടുമുണ്ടകന്‍ വിരിപ്പ് കൃഷി പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ പഠനങ്ങള്‍ കായല്‍കൃഷി ഗവേഷണ കേന്ദ്രം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. പ്രിയേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.എസ്. വിശ്വന്‍ മോഡറേറ്ററായി. കാര്‍ഷിക പ്രദര്‍ശനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. രവി പാലത്തുങ്കല്‍, കെ.ടി. മാത്യു, ക്യൂനോ ജോസ്, കളര്‍കോട് സുരേഷ്, പി.സി. മനോഹരന്‍, പി. ശശി, ആര്‍. മനോഹരന്‍, രതീഷ് സാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.