ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കിയതില്‍ റീത്ത് വെച്ച് പ്രതിഷേധം

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിലെ വഴിവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും കത്താത്തതില്‍ പ്രതിഷേധിച്ച് ഹൈമാസ്റ്റ് ലൈറ്റിന് മുന്നില്‍ പി.ഡി.പി ആദിക്കാട്ടുകുളങ്ങര യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീത്തുവെച്ചു. പാലമേല്‍ പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളില്‍ വെളിച്ചമില്ലാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇവിടെ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കവയും കത്താറില്ല. ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍െറയും ഗതി ഇതുതന്നെ. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ ആണ് സ്ഥാപിച്ചതെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. നിരവധി തവണ പഞ്ചായത്ത് അധികാരികളെ അറിയിച്ചിട്ടും ഫലമുണ്ടായില്ളെന്നും പ്രദേശത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങളും വിഷയത്തില്‍ മൗനം തുടരുകയാണെന്നും പി.ഡി.പി ആരോപിച്ചു. ആര്‍. പ്രഭാകരന്‍, ഹാഷിം ഹബീബ്, അയൂബ്ഖാന്‍ കൊട്ടക്കാട്ടുശ്ശേരില്‍, ബദര്‍ ഊതന്‍ പറമ്പില്‍, ഷറഫുദ്ദീന്‍, നിസാമുദ്ദീന്‍, ഷൗക്കത്ത്, ഹാഷിം പുത്തന്‍പള്ളി, മുഷ്താക്ക് സുല്‍ഫി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.