ഹരിപ്പാട്ട് കുടിവെള്ളക്ഷാമം രൂക്ഷം

ഹരിപ്പാട്: മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. കടുത്ത വേനലായതോടെ പരമ്പരാഗത ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതും ജല വിതരണം മുടങ്ങുന്നത് കാരണമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. പള്ളിപ്പാട് പഞ്ചായത്തിലെ നാലുകെട്ടും കവല ഇരുപത്തിയെട്ടില്‍കടവ് വെള്ളരിതറ തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ ക്ഷാമം വരുന്നത്. തൃക്കുന്നപ്പുഴ, ചിങ്ങോലി തുടങ്ങിയ തീരപ്രദേശ മേഖലയിലും കുടിവെള്ളം കിട്ടാകനിയാണ്. പള്ളിപ്പാട് വഴുതാനത്ത് സ്ഥാപിച്ച കുഴല്‍ കിണര്‍ പ്രവര്‍ത്തന സജ്ജമാകാത്തതാണ് നാലുകെട്ട് പ്രദേശത്തെ കോളനി നിവാസികളെ വലക്കുന്നത്. ഓട നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടിയതുമൂലം ഹരിപ്പാട് നഗരപരിധിയിലും ജലവിതരണം മുടങ്ങി. കുമാരപുരം പഞ്ചായത്തില്‍ പുതിയ കുഴല്‍ കിണര്‍ സ്ഥാപിച്ചിട്ടും മിക്ക വാര്‍ഡുകളിലും വെള്ളം എത്തുന്നില്ല. പുതിയ കുഴല്‍ കിണര്‍ സ്ഥാപിച്ചത് വഴി മണികണ്ഠന്‍ ചിറ ഭാഗംവരെ ജലം കിട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇത് കാര്യക്ഷമമല്ളെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുതിയതായി കമീഷന്‍ ചെയ്ത കുഴല്‍ കിണറിന്‍െറ ലൈന്‍ ചെറുതന പ്രദേശവുമായി ബന്ധപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചിങ്ങോലി പഞ്ചായത്തിലെ പടിഞ്ഞാറ് ഭാഗങ്ങളില്‍ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്നിടത്തും വെള്ളക്ഷാമം രൂക്ഷമാണ്. എന്‍.ടി.പി.സി സ്ഥാപിച്ചുകൊടുത്ത കുഴല്‍കിണറുകള്‍ പലതും പ്രവര്‍ത്തനക്ഷമമല്ല. ചേപ്പാട് പഞ്ചായത്തിലെ ഏവൂര്‍, മുട്ടം ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.