ആലുവ: ബ്ളോക്ക് തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്തെിയ പലര്‍ക്കും ജില്ല പഞ്ചായത്ത് കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നഷ്ടപ്പെടുത്തിയതായി പരാതി. അധികൃതരുടെ അനാസ്ഥമൂലം മത്സരത്തില്‍ പങ്കെടുക്കാനത്തെിയ നിരവധി പേര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. വാഴക്കുളം, വടവുകോട്, പറവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍നിന്ന് മത്സരിച്ച് ഒന്നാം സ്ഥാനം നേടി ജില്ല കലോത്സവത്തില്‍ പങ്കെടുക്കാനെത്തെിയവര്‍ക്കാണ് ഈ ഗതികേട്. 21, 22, 23 തീയതികളിലായി കാക്കനാട് ജില്ല പഞ്ചായത്ത് ആസ്ഥാനത്തായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. മത്സരാര്‍ഥികള്‍ക്ക് ലഭിച്ച ഷെഡ്യൂള്‍ പ്രകാരം പെന്‍സില്‍ ഡ്രോയിങ്, പെയിന്‍റിങ്, കഥാരചന, ഉപന്യാസം, കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ 23ന് നടക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളിയാഴ്ച മത്സരത്തില്‍ പങ്കെടുക്കാനത്തെിയപ്പോഴാകട്ടെ മത്സരങ്ങള്‍ 21ാം തീയതി ബുധനാഴ്ച കഴിഞ്ഞെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്. ഇതോടെ വിവിധ ബ്ളോക്കുകളില്‍ നിന്നായി ഇരുപതോളം മത്സരാര്‍ഥികള്‍ക്ക് അവസരം നഷ്ടമായി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ്, സെക്രട്ടറി എന്നിവരെ സമീപിച്ച് മത്സരാര്‍ഥികള്‍ പരാതി ബോധിപ്പിച്ചെങ്കിലും ക്ഷമ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവത്രേ. മത്സരത്തില്‍ അവസരം നിഷേധിച്ചതില്‍ മത്സരാര്‍ഥികള്‍ പ്രതിഷേധമറിയിച്ചു. അധികൃതരുടെ അലസതയും അഴിമതിയും കെടുകാര്യസ്ഥതയുമാണ് പരിപാടി നടത്തിപ്പിലെ പാകപ്പിഴകള്‍ക്ക് കാരണമെന്നാണ് ആക്ഷേപം. ജില്ല കലക്ടര്‍, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് അവസരം നഷ്ടപ്പെട്ട മത്സരാര്‍ത്ഥികള്‍. മത്സരവിധിക്കെതിരെ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങുന്നതിനും ആലോചിക്കുന്നുണ്ട്. ഡിസംബര്‍ 31, ജനുവരി 1 തീയതികളിലായി തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കണമെന്നാണ് അവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.