മരവ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും –മന്ത്രി

പെരുമ്പാവൂര്‍: മരവ്യവസായ മേഖലയെ ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ മന്ത്രിതല ചര്‍ച്ചകള്‍ നടത്തി പരിഹരിക്കുമെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. സോമില്‍ ഓണേഴ്സ് ആന്‍ഡ് പൈ്ളവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ നടപ്പാക്കുന്ന ഒരു വര്‍ഷം കൊണ്ട് ലക്ഷം വൃക്ഷ തൈ നട്ടുവളര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 15ന് മുമ്പ് എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരിക്കും ചര്‍ച്ചകള്‍ നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് എം.എം. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് പാണ്ടിയാര്‍പ്പിള്ളി സ്വാഗതം പറഞ്ഞു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. എല്‍ദോ എബ്രഹാം എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുന്‍ എം.എല്‍.എ സാജുപോള്‍, ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ. എന്‍.സി. മോഹനന്‍, നിയുക്ത ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.കെ. അഷറഫ്, മുസ്ലീം ലീഗ് ജില്ല പ്രസിഡന്‍റ് എം.പി. അബ്ദുല്‍ ഖാദര്‍, എ. സലാഹുദ്ദീന്‍, സി.കെ. അബ്ദുല്ല, വി.ടി. ജോണി, ബാബു സെയ്താലി, പി.എ. മുക്താര്‍, ശാരദ മോഹന്‍, കെ.എം.എ. സലാം എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി.കെ. ഷെഫീക്ക് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.