ലഹരിവസ്തു വില്‍പന: കൗണ്‍സില്‍ തീരുമാനം അട്ടിമറിക്കുന്നത് സി.പി.എം –ജോസഫ് വാഴക്കന്‍

മൂവാറ്റുപുഴ: ലഹരിവസ്തു വില്‍പനക്കെതിരെ നഗരസഭ കൗണ്‍സില്‍ തീരുമാനം അട്ടിമറിക്കുന്നത് സി.പി.എം നേതൃത്വത്തിലെ ചിലരുടെ ലഹരിമാഫിയ ബന്ധംമൂലമാണെന്ന് മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്‍. തീരുമാനം ലംഘിച്ചതിനെതിരെ 10 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസിനകത്ത് മൂന്നുദിവസമായി നടത്തുന്ന സത്യഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ കൗണ്‍സിലും എക്സൈസ് അധികൃതരും സംഘടന നേതാക്കളും ഒന്നിച്ചിരുന്നാണ് പാന്‍മസാല അടക്കം ലഹരിവസ്തു വില്‍പനശാലകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. ആദ്യപടിയെന്ന നിലയില്‍ വിദ്യാലയങ്ങള്‍ക്ക് സമീപത്തെ പെട്ടിക്കടകളില്‍നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടി നഗരസഭയിലത്തെിച്ചപ്പോള്‍ ഉന്നതനായ സി.പി.എം നേതാവ് പിറകെയത്തെി വിട്ടുകൊടുക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇതനുസരിച്ച് പ്രവര്‍ത്തിച്ച ചെയര്‍പേഴ്സണ്‍ നോക്കുകുത്തിയായി മാറിയെന്നും വാഴക്കന്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ് ടൗണ്‍ ചെയര്‍മാന്‍ അഡ്വ. എന്‍. രമേശ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എ. മുഹമ്മദ് ബഷീര്‍, കണ്‍വീനര്‍ കെ.എം. അബ്ദുല്‍ മജീദ്, ബ്ളോക്ക് പ്രസിഡന്‍റ് കെ.എം. പരീത്, പായിപ്ര കൃഷ്ണന്‍, കബീര്‍ പൂക്കടശ്ശേരി, കെ.എം. സലിം, അഷ്റഫ് പുല്ലന്‍, കുര്യന്‍ തോമസ്, സജി പായിക്കാട്ട്, റിഷാദ് തോപ്പില്‍കുടി എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് 10 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുസ്സലാമിന്‍െറ നേതൃത്വത്തില്‍ സത്യഗ്രഹം ആരംഭിച്ചത്. പ്രതിപക്ഷ ഉപനേതാവ് സി.എം. ഷുക്കൂര്‍, സെക്രട്ടറി കെ.എസ്. ജയകൃഷ്ണന്‍ നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ്കുമാര്‍, ജിനു മടേക്കല്‍, ജെയ്സണ്‍ തോട്ടത്തില്‍, പി.കെ. സന്തോഷ്കുമാര്‍, ഷൈല അബ്ദുല്ല, ശാലിന ബഷീര്‍, സുമിഷ നൗഷാദ് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.