മട്ടാഞ്ചേരി: ഒരു കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍റര്‍ അവസാനം ജനകീയ ഉദ്ഘാടനം നടത്തി പ്രവര്‍ത്തനം തുടങ്ങി. മുന്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഒരു വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും നാളിതുവരെ പ്രവര്‍ത്തനം തുടങ്ങിയില്ല. ഇതാകട്ടെ ഏറെ പ്രതിഷേധത്തിനും സമരങ്ങള്‍ക്കും ഇട നല്‍കിയിരുന്നു. ഈ മാസം 22ന് ഉദ്ഘാടനം നടത്താന്‍ മേയറും, എം.എല്‍.എയും പങ്കെടുത്ത ആശുപത്രി വികസന കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, ആരോഗ്യ മന്ത്രിയുമായി എം.എല്‍.എ സംസാരിച്ചപ്പോള്‍ 31നേ സമയമുള്ളൂവെന്ന് അറിയിച്ചതോടെ എം.എല്‍.എ മന്ത്രിയെ ആ ദിവസം ഉദ്ഘാടനത്തിന് ക്ഷണിച്ചു. എന്നാല്‍, മേയറുമായി ആലോചിക്കാതെ തീരുമാനിച്ച ദിവസം മാറ്റിയത് മേയറും, എം.എല്‍.എയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനാണ് ഇടയാക്കിയത്. എം.എല്‍.എ ഈ മാസം 31 ന് ഉദ്ഘാടനം നടത്തുന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. എന്നാല്‍, ശനിയാഴ്ച ഉദ്ഘാടനം നടത്തുന്നതിന് മേയറും തീരുമാനിച്ചു. ഡെപ്യൂട്ടി മേയര്‍ അധ്യക്ഷനായും എം.എല്‍.എ മുഖ്യാതിഥിയായും നോട്ടീസും പ്രസിദ്ധീകരിച്ചു വിതരണം ചെയ്തു. ആശുപത്രിയുടെ ഭരണച്ചുമതല നഗരസഭക്കാണെന്നും ഉദ്ഘാടനം തീരുമാനിക്കേണ്ടത് തങ്ങളാണെന്നുമാണ് നഗരസഭയുടെ വാദം. അതേസമയം ഉദ്ഘാടനം നടത്തിയശേഷം ഒരു വര്‍ഷം വെറുതെ ഇട്ടിരുന്ന ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കിയത് ആരോഗ്യ വകുപ്പാണെന്നും ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പിനാണ് അധികാരമെന്ന് എം.എല്‍.എയും വാദിക്കുന്നു. ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭക്ക് ഒറ്റക്ക് കഴിയില്ളെന്നും സര്‍ക്കാറിന്‍െറ സഹായം കൂടി വേണമെന്നും എം.എല്‍.എ പറഞ്ഞു. ഉദ്ഘാടനത്തിന് ശനിയാഴ്ച രാവിലെ എത്തുന്ന മേയറെ തടയാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടി. ചടങ്ങിനത്തെിയ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബുവിനെ പ്രവര്‍ത്തകര്‍ തടഞ്ഞു. കാറില്‍നിന്ന് ഇറങ്ങാനാവാതെ അദ്ദേഹം മടങ്ങി. ഡിവിഷന്‍ കൗണ്‍സിലറും ആരോഗ്യകാര്യ കമ്മിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരിക്കെ കൗണ്‍സിലര്‍ ടി.കെ. അഷറഫ് കൊണ്ടുവന്ന ഡയാലിസിസ് കേന്ദ്രം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹത്തെ നഗരസഭയുടെ നോട്ടീസില്‍ ഉള്‍പ്പെടുത്താത്തതും പ്രതിഷേധം ശക്തമാക്കി. ഒടുവില്‍ പ്രതിഷേധക്കാരും സമരക്കാരും സംഘടിച്ച് ജനകീയ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ പ്രതിഷേധവുമായി കൗണ്‍സിലര്‍ ടി.കെ. അഷറഫുമത്തെി. അഷറഫും നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണിയും ചേര്‍ന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സുനിത അഷറഫ്, ബെന്നി ഫെര്‍ണാണ്ടസ്, ജയന്തി പ്രേംനാഥ്, സനീഷ അജീബ്, ബിന്ദു ലെവിന്‍, വത്സല ഗിരീഷ്, സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ്, എം. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.