പൊലീസുകാരനെ കൈയേറ്റം ചെയ്ത നഗരസഭ മുന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

മാവേലിക്കര: പൊലിസ് സ്റ്റേഷനില്‍ പ്രതികളെ കാണാനത്തെിയ മുന്‍ നഗരസഭ കൗണ്‍സിലര്‍ പാറാവുകാരനെ മര്‍ദിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വിജേഷിനെയാണ് നഗരസഭ മുന്‍ കൗണ്‍സിലര്‍ ബിനു വര്‍ഗീസ് ആക്രമിച്ചത്. തഴക്കരയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ കാണാനത്തെിയതായിരുന്നു ബിനു വര്‍ഗീസ്. സ്റ്റേഷനിലത്തെിയ ഉടന്‍ പ്രതികളെ അറസറ്റുചെയ്ത പൊലീസുകാര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയതായി പറയുന്നു. തുടര്‍ന്നാണ് വിജേഷിനെ കൈയേറ്റം ചെയ്തത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.