കൈതപ്പുഴ കായലോരത്ത് ഫയര്‍ സ്റ്റേഷന് നടപടി തുടങ്ങി

അരൂര്‍: കൈതപ്പുഴ കായലോരത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് നടപടി തുടങ്ങി. സംസ്ഥാനത്തെ ആദ്യ ജല-കര ഫയര്‍ സ്റ്റേഷനാണ് ഇവിടെ ഉയരുന്നത്. പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഫയര്‍ സ്റ്റേഷന്‍ കെട്ടിടമാക്കി പരിഷ്കരിക്കുമ്പോള്‍ ജലദുരന്തങ്ങളെ കൂടി നേരിടാന്‍ കഴിയുന്ന ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനായിരിക്കും അരൂരില്‍ സ്ഥാപിക്കുന്നതെന്ന് അഗ്നിശമന വകുപ്പ് ടെക്നിക്കല്‍ ഡയറക്ടര്‍ ഇ.ബി. പ്രസാദ് പറഞ്ഞു. അരൂരിലെ വ്യവസായികളും വ്യാപാരികളും ചേര്‍ന്നാണ് ഫയര്‍ സ്റ്റേഷനാവശ്യമായ കെട്ടിടം നിര്‍മിച്ച് സര്‍ക്കാറിന് നല്‍കുന്നത്. കെട്ടിടത്തിന്‍െറ രൂപരേഖ ആര്‍ക്കിടെക്റ്റ് ജയാനന്ദ് കിളിക്കാര്‍ തയാറാക്കിയിരുന്നു. ജല ഫയര്‍ സ്റ്റേഷന്‍ കൂടി പരിഗണിക്കുന്നതിനാല്‍ കുറച്ചുകൂടി മാറ്റങ്ങള്‍ കെട്ടിട മാതൃകയില്‍ നിര്‍ദേശിക്കപ്പെട്ടു. കെട്ടിട നിര്‍മാണത്തിന് ഇനി കാലതാമസമില്ളെന്ന് എ.എം. ആരിഫ് എം.എല്‍.എ പറഞ്ഞു. ഇന്‍ഡസ്ട്രീസ് അസോ. പ്രസിഡന്‍റ് വി. അമര്‍നാഥ്, സെക്രട്ടറി എസ്. ജീവന്‍, അരൂര്‍ വില്ളേജ് ഓഫിസര്‍ ടി.എ. സക്കറിയ എന്നിവരും സ്ഥല സന്ദര്‍ശനത്തിന് എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.