പൊലീസ്​ മർദിച്ചെന്ന്; പഞ്ചായത്തംഗവും സഹോദരങ്ങളും ആശുപത്രിയിൽ

അരൂർ: തർക്കം തീർക്കാനെത്തിയ പഞ്ചായത്തംഗത്തെയും സഹോദരന്മാരെയും പൊലീസ്​ അന്യായമായി കസ്​റ്റഡിയിലെടുത്തെന്ന് പരാതി. പൊലീസ്​ മർദനം ആരോപിച്ച് അരൂരിലെ സി.പി.എം പഞ്ചായത്തംഗം ടി.ബി. ഉണ്ണികൃഷ്ണൻ (50), സി.പി.എം അംഗങ്ങളും സഹോദരന്മാരുമായ അനിൽ കുമാർ (46), ഗോപകുമാർ (40) എന്നിവരെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പഞ്ചായത്ത് ഓഫിസിെൻറ കിഴക്കുഭാഗത്ത് താമസിക്കുന്ന രണ്ട് വീട്ടുകാർ തമ്മിലുണ്ടായ വാക്തർക്കം പരിഹരിക്കാനാണ് വാർഡംഗം കൂടിയായ ടി.ബി. ഉണ്ണികൃഷ്ണനും സഹോദരങ്ങളും സ്​ഥലത്തെത്തിയത്. വീട്ടുകാരെൻറ പരാതി ലഭിച്ചതിനെ തുടർന്ന് സ്​ഥലത്തെത്തിയ അരൂർ പൊലീസ്​ എസ്​.ഐ റനീഷും സംഘവും മദ്യപാനം ആരോപിച്ച് ഉണ്ണികൃഷ്ണനെയും സഹോദരന്മാരെയും കസ്​റ്റഡിയിലെടുത്ത് സ്​റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായെങ്കിലും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് ഇവർക്കെതിരെ കേസെടുത്തു. സി.പി.എം സംസ്​ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബു ഇടപെട്ടിട്ടും കേസിൽനിന്ന് ഒഴിവാക്കാൻ പൊലീസ്​ തയാറായില്ല. പൊതുപ്രവർത്തകരെ അന്യായമായി തടങ്കലിൽ വെക്കുകയും മർദിക്കുകയും ചെയ്ത പൊലീസ്​ നടപടിക്കെതിരെ എൽ.ഡി.എഫ് അരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ്​ സ്​റ്റേഷന് മുന്നിൽ പ്രകടനവും സമ്മേളനവും നടത്തി. ടി.കെ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ടി.ജെ. ആഞ്ചലോസ്​, പി.കെ. സാബു, ടി.പി. സതീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.