ദലിത് യുവതിക്ക് ജില്ല ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന്

മാവേലിക്കര: ജില്ല ആശുപത്രിയിൽ ദലിത് യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മാവേലിക്കര വഴുവാടി സ്വദേശിനിയായ കാട്ടുംതലക്കൽ സജിതയെയാണ് (37) രോഗം ഭേദപ്പെടാതെ ഡിസ്​ചാർജ് ചെയ്തത്. സംഭവമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും മാധ്യമപ്രവർത്തകരുമെത്തിയതിന് പിന്നാലെ അസ്​ഥിരോഗ വിദഗ്ധനെത്തി സജിതയെ പരിശോധിച്ച് കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും വീണ്ടും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ 18ന് ക്രിസ്​മസിനായുള്ള പുൽക്കുടിൽ കെട്ടുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് അയൽവാസികളുടെ ആക്രമണത്തിനിരയായി ജില്ല ആശുപത്രിയിൽ ചികിത്സതേടിയതായിരുന്നു സജിത. കാലിനും കഴുത്തിനും സാരമായ പരിക്കുണ്ട്. 18 ന് വൈകുന്നേരം ആറുമണിയോടെയാണ് ഇവർ ജില്ല ആശുപത്രിയിൽ അഡ്മിറ്റായത്. ചൊവ്വാഴ്ച ഇവരെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടറെത്തി ഡിസ്​ചാർജാകണമെന്ന് പറയുകയായിരുന്നു. താൻ അവശനിലയിലാണെന്ന് പറഞ്ഞിട്ടും നിർബന്ധപൂർവം ഡിസ്​ചാർജിന് എഴുതിക്കൊടുക്കുകയായിരുന്നുവെന്ന് സജിത പറയുന്നു. ഉച്ചയോടെ വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.രഘുപ്രസാദെത്തി വിവരങ്ങൾ അന്വേഷിച്ചു. പിന്നാലെ മാധ്യമപ്രവർത്തകരും എത്തിയതോടെ സജിതയെ പരിശോധിക്കാൻ അസ്​ഥിരോഗ വിദഗ്ധൻ തയാറാവുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.