കായംകുളം: കാർഷികപ്പെരുമയുടെ ഗതകാല സ്മൃതികളുണർത്തി വള്ളികുന്നം പുഞ്ചയിൽ വീണ്ടും വിതയുത്സവം. വിത്ത് വിതച്ചും ചക്രം ചവിട്ടിയും മന്ത്രി വി.എസ്. സുനിൽ കുമാറാണ് ഉദ്ഘാടനം ചെയ്തത്. കൊടിക്കുന്നിൽ സുരേഷ് എം.പിയും ആർ. രാജേഷ് എം.എൽ.എയും മന്ത്രിക്കൊപ്പം വിത്തെറിയാൻ പാടത്തിറങ്ങിയപ്പോൾ കർഷകർക്കും തൊഴിലാളികൾക്കും ആവേശമായി. രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന പാടമാണിത്. പ്രകൃതിയുടെ വരദാനമായ ജലസ്രോതസ്സ് തിരികെവരണമെങ്കിൽ കൃഷി സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. നികത്തലും കുഴിക്കലും അവസാനിപ്പിക്കുകയും കൃഷി വ്യാപകമാക്കുകയും ചെയ്താൽ മാത്രമെ വരൾച്ചയുടെ കെടുതികളിൽനിന്ന് രക്ഷപ്പെടാൻ കഴിയൂ. ഭൂമാഫിയകളുടെ ഇടപെടലിലൂടെ കൃഷിഭൂമി ഇല്ലാതായി. നവകേരള മിഷൻ, വള്ളികുന്നം പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. വിമലൻ, മുൻ എം.പി അഡ്വ. സി.എസ്. സുജാത, പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ജി. അബ്ദുൽ കരീം, ജില്ല പഞ്ചായത്ത് അംഗം അരിത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജി പ്രസാദ്, പ്രിയ കെ. നായർ, അഡ്വ. വി.കെ. അനിൽ, എൻ. വിജയകുമാർ, എ. അമ്പിളി, ഗീത മധു, റസിയ, ലീന, കെ.ആർ. രാമചന്ദ്രൻ, അഡ്വ. എൻ.എസ്. ശ്രീകുമാർ, ജെ. രവീന്ദ്രനാഥ്, ജി. രാജീവ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.