ലേലം ചെയ്ത സാധനങ്ങള്‍ കൊണ്ടുപോകുന്നത് തടഞ്ഞു

കടുങ്ങല്ലൂര്‍: കണ്‍സ്യൂമര്‍ഫെഡിന്‍െറ നീതി ഗോഡൗണില്‍നിന്ന് ലേലം ചെയ്ത സാധനങ്ങള്‍ കൊണ്ടുപോകാന്‍ എത്തിയ കരാറുകാരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഉപയോഗിക്കാന്‍ കഴിയാത്ത പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ സാധനങ്ങളാണ് കഴിഞ്ഞദിവസം ലേലംചെയ്തത്. കേടായതും ഉപയോഗശൂന്യമായതുമായ സാധനങ്ങള്‍ നശിപ്പിക്കാനാണ് കൊണ്ടുപോകുന്നതെന്ന് ബന്ധപ്പെട്ടവരില്‍നിന്ന് ഉറപ്പുകിട്ടിയാലെ കയറ്റിക്കൊണ്ടുപോകാന്‍ അനുവദിക്കൂവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പയര്‍ വര്‍ഗങ്ങള്‍, തേയില, ടൂത്ത് പേസ്റ്റ്, കമ്പ്യൂട്ടറിന്‍േറതടക്കം സ്ക്രാപ്പ് എന്നിവയായിരുന്നു ലേലംചെയ്തത്. നിത്യോപയോഗസാധനങ്ങള്‍ വൃത്തിയാക്കി വീണ്ടും പാക്ക് ചെയ്തുവരുമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയിരുന്നു. ആലങ്ങാട് ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ ടി.കെ. ഷാജഹാന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി അബുദുല്‍ റഷീദ്, ബ്രാഞ്ച് സെക്രട്ടറി പി.ആര്‍. സുധാകരന്‍, മുഹമ്മദുകുഞ്ഞ്, കരീം, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നിധിന്‍ എന്നിവരാണ് പ്രതിഷേധസംഘത്തില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.