ഗേറ്റ് വേ ടു ചെറായി റോഡ് : സൗന്ദര്യവത്കരണം തകൃതി, തെരുവുവിളക്കുകള്‍ കത്തുന്നില്ല

പറവൂര്‍: ജില്ലയില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന ചെറായി ബീച്ചിലേക്കുള്ള പ്രവേശന കവാടമായ ഗേറ്റ് വേ ടു ചെറായി റോഡ് ഇരുട്ടില്‍. മാസങ്ങളായി പറവൂര്‍-ചെറായി റോഡിലെ വഴിവിളക്കുകള്‍ തെളിഞ്ഞിട്ട്. ഇതോടെ ഈ പ്രദേശത്ത് എത്തുന്ന വിനോദ സഞ്ചാരികളും മറ്റ് യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. സംസ്ഥാന ടൂറിസം വകുപ്പ് കോടികള്‍ മുടക്കി ഈ റോഡ് സൗന്ദര്യവത്കരണം നടത്തി കൊണ്ടിരിക്കുകയാണ്. നിര്‍മാണത്തിന്‍െറ ഭൂരിഭാഗവും പൂര്‍ത്തിയായതോടെ സഞ്ചാരികളുടെ എണ്ണം ഈ റോഡില്‍ വര്‍ധിച്ചു. പറവൂര്‍ പെരുമ്പടന്നയില്‍നിന്ന് ചെറായി പാലം വരെ ഇരുവശവും പൊക്കാളി പാടങ്ങളാല്‍ സമൃദ്ധമാണ്. ഇതിന്‍െറ മധ്യവശത്തു കൂടി കടന്നുപോകുന്ന റോഡിന്‍െറ ഇരുവശത്തെ നടപ്പാതകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ വിരിച്ച് മനോഹരമാക്കി. പെരുമ്പടന്ന മുതല്‍ ചെറായി വരെയുള്ള റോഡും ബി.എം.ബി.സി. മാതൃകയില്‍ ടാറിങ് നടത്തി പൂര്‍ത്തിയാക്കിയതോടെ വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഏറെ വാഹന തിരക്കുള്ള ഈ റോഡില്‍ വഴിവിളക്ക് ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ യാത്രക്കാരും വിനോദ സഞ്ചാരികളും ഏറെ ബുദ്ധിമുട്ടുകയാണ്. ഏകദേശം ഒന്നര കിലോമീറ്റര്‍ വരുന്ന ഈ റോഡില്‍ വഴി വിളക്കുകള്‍ പൂര്‍ണമായും അണഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ പുറമെ നിന്നുള്ള മദ്യമയക്ക് മാഫിയകള്‍ ഇവിടെ തമ്പടിച്ച് വില്‍പനയും ഉപയോഗവും നടത്തി വരുകയാണ്. വഴി വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വാഹന അപകടങ്ങളും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.