ചത്തിയറ വി.എച്ച്.എസ്.എസില്‍ വിദേശ ഫുട്ബാള്‍ പരിശീലകരത്തെുന്നു

ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സെപ്റ്റ് ഫുട്ബാള്‍ സെന്‍ററില്‍ ഹോളണ്ട് ഫുട്ബാള്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് പരിശീലകരത്തെുന്നു. യൂറോപ്പില്‍നിന്ന് യു.ഇ.എഫ്.എ ലൈസന്‍സ് നേടിയ മിക്കോളജ് റാസിന്‍സ്കി, റാഡിസ്ള റുസിന്‍ എന്നിവരാണ് എട്ടിന് രാവിലെ 11ന് ഗ്രീന്‍ഫീല്‍ഡ് ക്ളബ്സ് ഓള്‍ കേരള സോക്കര്‍ ഗെയിംസ് ലിമിറ്റഡിന്‍െറ നേതൃത്വത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ഗ്രീന്‍ഫീല്‍ഡ് ക്ളബ്സ് സി.ഇ.ഒ വി. ഷൈന്‍, ചെയര്‍മാന്‍ എസ്. സുജിത്ത്കുമാര്‍, പ്രോജക്ട് ഡയറക്ടര്‍ ശ്രീജി കൃഷ്ണന്‍ എന്നിവരും എത്തുന്നുണ്ട്. 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഫുട്ബാളില്‍ പരിശീലനം നല്‍കി മികച്ച കളിക്കാരാക്കി മാറ്റാനാണ് ഗ്രീന്‍ഫീല്‍ഡ് ക്ളബ്സ് ലക്ഷ്യമിടുന്നത്. ഇതിനായി മികച്ച വിദേശ പരിശീലകരെയടക്കം സെന്‍ററുകളില്‍ എത്തിച്ച് രാജ്യാന്തര നിലവാരത്തിലുള്ള പ്രാഥമിക പരിശീലനം നല്‍കും. കളിയില്‍ മികവ് തെളിയിക്കുന്ന കുട്ടികളെ ഹോളണ്ടിലയച്ച് പരിശീലിപ്പിക്കും. ഇവരെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള സമപ്രായക്കാരായ കുട്ടികളുമായി 2017ലെ ക്ളബ്സ് സോക്കര്‍ ലീഗ് എന്ന അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് പ്രാപ്തരാക്കാനും ഗ്രീന്‍ഫീല്‍ഡ് ക്ളബ്സ് ലക്ഷ്യമിടുന്നു. രാവിലെ 11ന് മഠത്തില്‍മുക്കില്‍നിന്ന് കോച്ചുമാര്‍, വിശിഷ്ടാതിഥികള്‍ എന്നിവരെ ചത്തിയറ വി.എച്ച്.എസ്.എസിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് സ്കൂള്‍ ഗ്രൗണ്ടില്‍ സെപ്റ്റിന്‍െറയും സ്കൂളിന്‍െറയും കുട്ടികള്‍ക്ക് പരിശീലനം നല്‍കും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്ത ശേഷമായിരിക്കും ഇവര്‍ മടങ്ങുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.