അധ്യാപകര്‍ക്കും ശമ്പളം ലഭിച്ചില്ല; കുടുംബ ബജറ്റ് താളം തെറ്റുന്നു

ആലപ്പുഴ: നോട്ട് പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകള്‍ നഗരത്തിലെ പ്രധാന സ്കൂളുകളിലെ അധ്യാപകര്‍ക്കിടയിലും സംസാരവിഷയമാവുന്നു. ആദ്യ ശമ്പളദിനത്തില്‍തന്നെ പണം അക്കൗണ്ടില്‍ പതിവായി എത്തുമെന്നറിഞ്ഞ് ബാങ്കിലത്തെിയ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നടുങ്ങി. ഉച്ചയൂണിന്‍െറ സമയത്തും അല്ലാതെയുമുള്ള ഇടവേളകളിലുമാണ് അധ്യാപകര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നത്. നോട്ട് പ്രതിസന്ധി നീണ്ടാല്‍ കുടുംബ ബജറ്റുകള്‍ അടക്കം താളംതെറ്റുമെന്ന ആശങ്കയാണ് ഒട്ടുമിക്ക അധ്യാപകരും പങ്കുവെച്ചത്. കുടുംബത്തില്‍ രണ്ടുപേര്‍ക്ക് സര്‍ക്കാര്‍ ജോലി ഉണ്ടെങ്കില്‍പോലും ജീവിക്കാന്‍ പെടാപ്പാടുപെടുന്ന കാലത്താണ് അപ്രതീക്ഷിതമായി നോട്ട് പ്രതിസന്ധി എത്തിയത്. ബാങ്ക് വായ്പ, പാല്‍, പത്രം, വീട്ടുവാടക, കുട്ടികളുടെ സ്കൂള്‍ ഫീസ് തുടങ്ങിയ ചെലവുകള്‍ എങ്ങനെ കണ്ടത്തെുമെന്നറിയാതെ ബുദ്ധിമുട്ടിലാണെന്ന് അധ്യാപകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.