അട്ടിക്കൂലി സമരം ഒത്തുതീര്‍പ്പിലേക്ക്; ചരക്കുനീക്കം ഇന്ന് തുടങ്ങും

ആലപ്പുഴ: ആലപ്പുഴ എഫ്.സി.ഐയില്‍ ദീര്‍ഘനാളായി തുടരുന്ന അട്ടിക്കൂലി സമരം ഒത്തുതീര്‍പ്പിലേക്ക്. പ്രശ്നം പരിഹരിക്കുന്നതിന് മന്ത്രി പി. തിലോത്തമന്‍െറ നിര്‍ദേശപ്രകാരം എഫ്.സി.ഐ വര്‍ക്കേഴ്സ് യൂനിയന്‍ പ്രതിനിധികളുമായി കലക്ടര്‍ വീണ എന്‍. മാധവന്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഈ മാസം 23നകം തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്നും അതുവരെ സര്‍ക്കാറിന് സാവകാശം നല്‍കണമെന്നും മന്ത്രി അറിയിച്ചതായി കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാലയളവില്‍ അട്ടിക്കൂലി ഉന്നയിച്ച് സമരം നടത്തരുതെന്ന കലക്ടറുടെ അഭ്യര്‍ഥന മാനിച്ചാണ് തൊഴിലാളികള്‍ സമരത്തില്‍നിന്ന് പിന്മാറിയത്. സമരം അവസാനിച്ചതോടെ വെള്ളിയാഴ്ച മുതല്‍ ചരക്കുനീക്കം തുടങ്ങുമെന്നും എഫ്.സി.ഐ വര്‍ക്കേഴ്സ് യൂനിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. യോഗത്തില്‍ താലൂക്ക് സപൈ്ള ഓഫിസര്‍ ഹുസെന്‍, ജില്ല സപൈ്ള ഓഫിസര്‍ അബ്ദുല്‍ അസീസ്, തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ മജീദ്, മുഹമ്മദ് അഷ്റഫ്, അബ്ദുല്‍ ഗഫൂര്‍, മാവേലിക്കര എഫ്.സി.ഐ തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 21നാണ് തൊഴിലാളികള്‍ ആലപ്പുഴ എഫ്.സി.ഐയില്‍ സമരം തുടങ്ങിയത്. സമരം കടുത്തതോടെ അമ്പലപ്പുഴ താലൂക്കിലേക്ക് മാത്രമായി റേഷന്‍ വിതരണം ഒതുങ്ങി. റേഷന്‍ കടകളിലേക്കുള്ള മുന്‍ഗണന പട്ടിക പ്രകാരമുള്ള അരിയും ഗോതമ്പും വിതരണം നിലച്ചു. ആകെ 49 തൊഴിലാളികളാണ് സമരം നടത്തിയത്. മന്ത്രി എഫ്.സി.ഐയില്‍ നേരിട്ടത്തെി ചര്‍ച്ച നടത്തി. പ്രശ്നം പരിഹരിക്കാന്‍ ഒരുമാസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ ആവശ്യത്തില്‍ ഉറച്ചുനിന്നു. പ്രശ്നം നീണ്ടതോടെ ചരക്കുനീക്കം പൂര്‍ണമായും തടസ്സപ്പെടുമെന്ന് വ്യക്തമായതോടെയാണ് മന്ത്രി വീണ്ടും ഇടപെട്ട് ചര്‍ച്ചക്ക് വിളിക്കാന്‍ കലക്ടറെ നിയോഗിച്ചത്. തുടര്‍ന്നാണ് കലക്ടറുടെ ചേംബറില്‍ ജില്ല സപൈ്ള ഓഫിസറുടെയും താലൂക്ക് സപൈ്ള ഓഫിസറുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.