ചെങ്ങന്നൂര്‍ നഗരസഭ 10 രൂപക്ക് മിനറല്‍ വാട്ടര്‍ വില്‍പന ആരംഭിച്ചു

ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടകര്‍ക്ക് നഗരസഭ കുറഞ്ഞ നിരക്കില്‍ മിനറല്‍ വാട്ടര്‍ വില്‍പന കൗണ്ടര്‍ ആരംഭിച്ചു. ഒരുലിറ്റര്‍ മിനറല്‍ വാട്ടര്‍ നഗരസഭയുടെ കൗണ്ടറില്‍നിന്ന് 10 രൂപക്ക് ലഭിക്കും. നിലവില്‍ 15 രൂപ വിലയുള്ള മിനറല്‍ വാട്ടര്‍ നഗരസഭ ശബരിമല ഫണ്ട് വിനിയോഗിച്ച് വാങ്ങിയാണ് കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ കീഴിലെ തൊടുപുഴയിലെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ ഹില്ലി അക്വ മിനറല്‍ വാട്ടറാണ് വില്‍ക്കുന്നത്. റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് നഗരസഭാ സ്വകാര്യബസ് സ്റ്റാന്‍ഡ് പരിസരത്താണ് കൗണ്ടര്‍ ആരംഭിച്ചത്. കുടുംബശ്രീക്കാണ് വില്‍പന കൗണ്ടറിന്‍െറ ചുമതല. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍ ശബരിമല തീര്‍ഥാടകര്‍ക്ക് നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. അജയന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്.സുധാമണി, ശോഭ വര്‍ഗീസ്, സുജ ജോണ്‍, പി.കെ. അനില്‍ കുമാര്‍, കൗണ്‍സിലര്‍മാരായ കെ. ഷിബുരാജന്‍, വത്സമ്മ എബ്രഹാം, ശ്രീദേവി ബാലകൃഷ്ണന്‍, പി.ആര്‍. പ്രദീപ് കുമാര്‍, സജന്‍ സാമുവല്‍, ടി.ടി. ഭാര്‍ഗവി, വത്സല മോഹന്‍, ബെറ്റ്സി തോമസ്, ദേവി പ്രസാദ്, ഗീത കുശന്‍, എസ്. ശ്രീകല, സാലി ജയിംസ്, മേഴ്സി ജോണ്‍, നഗരസഭ സെക്രട്ടറി ആര്‍. രാഹേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. സമില്‍ ബാബു, മുനിസിപ്പല്‍ എന്‍ജിനീയര്‍ എസ്. ചന്ദ്രബാബു, സൂപ്രണ്ട് ആര്‍. ഋഷികേശന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.