അഗതിമന്ദിരത്തിന്‍െറ മറവില്‍ തട്ടിപ്പെന്ന്; കെട്ടിടം നിര്‍മിച്ചത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത്

ആലപ്പുഴ: അഗതിമന്ദിരത്തിന്‍െറ പേരില്‍ സ്വകാര്യവ്യക്തി തട്ടിപ്പ് നടത്തുന്നതായി പരാതി. തലവടിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിനെതിരെയാണ് പരാതി. മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും നിരാശ്രയരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും അഭയം നല്‍കാനായി പ്രവാസി ദമ്പതികള്‍ സൗജന്യമായി നല്‍കിയ കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനത്തെുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മല്ലപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന ശാലോം കാരുണ്യ ട്രസ്റ്റിനാണ് പത്തനംതിട്ട കീഴ്വായ്പൂരില്‍ കാവുങ്കല്‍ വീട്ടില്‍ ജോസഫ് കെ. വര്‍ഗീസും ആനി കെ. ജോസഫും ചേര്‍ന്ന് 45 സെന്‍റ് സ്ഥലവും കെട്ടിടവും വിട്ടുകൊടുത്തത്. ട്രസ്റ്റ് ഇത് സ്വകാര്യവ്യക്തിക്ക് മറിച്ചുനല്‍കി. 45 സെന്‍റ് ഭൂമിയില്‍ സാമൂഹികനീതി വകുപ്പിന്‍െറ ചട്ടപ്രകാരം 35 പേരെയാണ് താമസിപ്പിക്കാന്‍ അനുമതി. എന്നാല്‍, 260 അന്തേവാസികളാണ് ഇവിടെ കഴിയുന്നത്. ഇവരെ പരിപാലിക്കുന്നതിന് 2014 മുതല്‍ സര്‍ക്കാറില്‍നിന്ന് സഹായവും ലഭിക്കുന്നുണ്ട്. ഇവിടെ അനുവാദമില്ലാതെ ഇരുനിലക്കെട്ടിടം പണിയുകയും അന്തേവാസികളെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. കെട്ടിടം പണിയാന്‍ അനുമതി നല്‍കിയിട്ടില്ളെന്ന് പഞ്ചായത്ത്് നല്‍കിയ വിവരാവകാശരേഖയില്‍ പറയുന്നു. അന്തേവാസികള്‍ക്ക് ശരിയായ പരിചണം നല്‍കാതെ ചൂഷണം ചെയ്യുകയാണ് ഇപ്പോഴെന്ന് വസ്തു ഉടമയായ ആനി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളെ പീഡിപ്പിക്കുന്നതായും അവയവ വില്‍പനയും മനുഷ്യക്കടത്തും നടക്കുന്നതായും വിവരം ലഭിച്ചു. സ്ഥാപനം സന്ദര്‍ശിച്ചപ്പോള്‍ ലൈംഗിക ചൂഷണത്തിനിരയായ സ്ത്രീയെ കാണാന്‍ കഴിഞ്ഞു. മാനസികവിഭ്രാന്തിയുള്ളവരെ പമ്പയാറ്റില്‍ കുളിപ്പിക്കുന്നതും കണ്ടത്തെി. പീഡനത്തത്തെുടര്‍ന്ന് സ്ഥാപനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പിന്തുടര്‍ന്ന് പിടിച്ച് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥ നേരിട്ട് കണ്ടിട്ടും നടപടിയെടുത്തില്ല. ഉദ്യോഗസ്ഥയെയും നടത്തിപ്പുകാരന്‍ ഭീഷണിപ്പെടുത്തിയതായി പിന്നീട് അറിഞ്ഞു. സ്ഥാപനനടത്തിപ്പിലെ അപാകത ബോധ്യപ്പെട്ട സാഹചര്യത്തില്‍ പരാതി നല്‍കിയിട്ടും വകുപ്പുതലത്തില്‍ നടപടി ഉണ്ടായില്ളെന്നും ദമ്പതികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.