വടുതല: മത്സ്യസംസ്കരണ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന ദുരിതത്തെക്കുറിച്ച് ഒഡിഷ പൊലീസ് നടത്തുന്ന അന്വേഷണം ആലപ്പുഴ ജില്ലയിലും ഉണ്ടാകുമെന്ന് സൂചന. കേരള പൊലീസുമായി സഹകരിച്ചാണ് ഒഡിഷ പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ മത്സ്യസംസ്കരണ ശാലകളില്‍ എത്തിച്ച് ഇടനിലക്കാര്‍ കോടികള്‍ തട്ടുന്നു എന്നാണ് ഒഡിഷ പൊലീസ് കണ്ടത്തെിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നത്. ബാലവേല ചെയ്യുന്ന പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപറേഷന്‍ മുസ്കാന്‍’ പദ്ധതിയിലൂടെയാണ് ചൂഷണം വെളിപ്പെട്ടത്. കൊച്ചിയില്‍ എത്തിയ ഒഡിഷ പൊലീസ് തോപ്പുംപടിയിലെ മത്സ്യസംസ്കരണ ശാലയുടെ ലേബര്‍ ക്യാമ്പില്‍നിന്ന് 44 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വൃത്തിഹീനമായ കെട്ടിടങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചതെന്ന് ഒഡിഷ പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്തവരില്‍ 23 പേര്‍ ഒഡിഷക്കാരും ബാക്കിയുള്ളവര്‍ ആന്ധ്രാ സ്വദേശികളുമാണ്. ഒരുകിലോ ചെമ്മീന്‍ തരംതിരിച്ച് പാക്കുചെയ്യുന്നതിന് ഒരു തൊഴിലാളിക്ക് 20 രൂപ നല്‍കാമെന്ന കരാറിന്‍െറ അടിസ്ഥാനത്തിലാണ് കൊണ്ടുവന്നത്. അവര്‍ക്ക് ലഭിക്കുന്നതിന്‍െറ ഇരട്ടി തുകയാണ് കരാറുകാര്‍ക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.