ഹരിപ്പാട്: കുട്ടികള്‍ക്ക് അറിവിന്‍െറ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനൊപ്പം മണ്ണിനെയും പച്ചപ്പിനെയും മനസ്സില്‍ സൂക്ഷിച്ച് അതിനായി സമയം കണ്ടത്തെുകയാണ് മണ്ണാറശാല യു.പി സ്കൂളിലെ അധ്യാപകനായ എന്‍. ജയദേവന്‍ മാസ്റ്റര്‍. കുടുംബം വക ഭൂമിയിലാണ് ജയദേവന്‍െറ നെല്‍, ഞവര കൃഷി. വെള്ളക്കോളര്‍ ജോലി ലഭിക്കുമ്പോള്‍ മണ്ണിനെ മറക്കുന്ന മലയാളികള്‍ക്കിടയില്‍ കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ജയദേവന്‍ നടത്തുന്നത്. മണ്ണാറശാല നാഗരാജ ക്ഷേത്രം കുടുംബാംഗമാണ് 48കാരനായ ജയദേവന്‍. കുടുംബം വക ആറേക്കറില്‍ ഇരുപ്പു കൃഷിയും അരയേക്കറില്‍ ഞവര കൃഷിയും ചെയ്യുന്നു. ജൈവവളം അല്ലാതെ മറ്റൊന്നും ഉപയോഗിക്കാറില്ല. പരമ്പരാഗതമായി പാടത്ത് കൃഷി നടത്തിവന്നിരുന്ന കുടുംബമായിരുന്നു ജയദേവന്‍േറത്. എന്നാല്‍, 25 വര്‍ഷംമുമ്പ് നിര്‍ത്തി. എങ്കിലും ഞവരകൃഷി തുടര്‍ന്നു. കഴിഞ്ഞവര്‍ഷം ജയദേവന്‍ മുന്‍കൈയെടുത്ത് തരിശുനിലം കൃഷിയോഗ്യമാക്കുകയായിരുന്നു. പാടമാകെ പടര്‍ന്നുപിടിച്ച പാഴ്ച്ചെടികളും പുല്ലും നീക്കംചെയ്ത് കൃഷി ആരംഭിച്ചു. ചെറിയ രീതിയിലായിരുന്നു തുടക്കം. ഇത്തവണ വിപുലമായി കൃഷിചെയ്തു. രണ്ടുമാസം മുമ്പാണ് വിത്തിറക്കിയത്. ജയ വിത്താണ് കൃഷിചെയ്യുന്നത്. ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. ഞവര നെല്ല് 55 ദിവസം പ്രായമായി കതിരണിഞ്ഞ് നില്‍ക്കുകയാണ്. 80 ദിവസമാണ് വിളവെടുപ്പിന് വേണ്ടത്. ഹരിപ്പാട് നഗരസഭയിലെ ഒതളക്കുഴി എന്ന് അറിയപ്പെടുന്ന പാടശേഖരത്താണ് കൃഷി. പച്ചക്കറിയും വാഴയും കൂടി കൃഷി ചെയ്യണമെന്നാണ് ഈ അധ്യാപകന്‍െറ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.