വിദ്യാഭ്യാസമേളകള്‍ ബഹിഷ്കരിക്കും

ചേര്‍ത്തല: വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് രാഷ്ട്രീയവത്കരിക്കുന്ന ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിദ്യാഭ്യാസമേളകള്‍ ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് അധ്യാപകസംഘടനകള്‍ തീരുമാനിച്ചു. ഭരണപക്ഷ അധ്യാപകസംഘടനയില്‍ അംഗമാകാന്‍ വിസമ്മതിച്ച ഉദ്യോഗാര്‍ഥികളെ തൊട്ടടുത്ത സ്കൂളില്‍ ഒഴിവുണ്ടായിട്ടും 80കി.മീ. അകലെ വിദ്യാലയങ്ങളിലേക്ക് നിയമിച്ചതായും സംഘം ആരോപിച്ചു. ഇതിനെതിരെ നടത്തിയ സംഗമത്തില്‍ അധ്യാപക സമരസമിതി നേതാക്കളായ ബിനു കെ. കുഞ്ഞപ്പന്‍, അനില്‍ കണ്ടമംഗലം, അബൂബക്കര്‍, ഹുസൈന്‍, പ്രദീപ് കുമാര്‍, ജോയ് ആന്‍റണി, പി.എ. ജോണ്‍ ബോസ്കോ, വി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.