ഹരിപ്പാട്: എല്ലാവര്‍ക്കും അര്‍ഹമായ നീതി നല്‍കുന്ന ഭരണമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍േറതെന്ന് മന്ത്രി ജി. സുധാകരന്‍. പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് ഡിഫറന്‍റ്ലി ഏബ്ള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സരിത എസ്. നായര്‍ ഉന്നത വിദ്യാഭ്യാസവും കഴിവുമുള്ള നല്ല സ്ത്രീ ആയിരുന്നെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും അവരുടെ കഴിവുകളെ വഴിതെറ്റിച്ച് നശിപ്പിച്ചത് യു.ഡി.എഫ് ആണെന്ന് സുധാകരന്‍ ആരോപിച്ചു. സരിത സെക്രട്ടേറിയറ്റില്‍ പോകാന്‍ പാടില്ലായിരുന്നു. അന്ന് തുടങ്ങിയതാണ് അവരുടെ ശനിദശ. കോണ്‍ഗ്രസ് ഭരണത്തില്‍ സ്വയംതൊഴില്‍ ചെയ്യാന്‍ മുന്‍കൈ എടുക്കുന്ന ഒരുസ്ത്രീയുടെ സ്ഥിതി ഇതായിരുന്നു. മുഖ്യമന്ത്രി അടക്കം ഉള്ളവര്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. എല്ലാ സ്ത്രീകളും ഇക്കാര്യത്തില്‍ യു.ഡി.എഫിനെ എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് എ.എച്ച്. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടി കണ്‍മണിയെ ചടങ്ങില്‍ ആദരിച്ചു. എം. സത്യപാലന്‍, പി. ഓമനക്കുട്ടന്‍, പരശവക്കല്‍ മോഹനന്‍, ഒ. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.