കുന്നത്തുനാട് പഞ്ചായത്തില്‍ 43 പേര്‍ക്കുകൂടി മഞ്ഞപ്പിത്തം

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തില്‍ പറക്കോട്, മൂണേലിമുകള്‍, എരുമേലി ഭാഗങ്ങളില്‍ 13 കുട്ടികളടക്കം 43 പേര്‍ക്കുകൂടി മഞ്ഞപ്പിത്തം കണ്ടത്തെി. രണ്ടാഴ്ചയായി ഈ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 150 ആയി. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ മെഡിക്കല്‍ രക്ത പരിശോധനാ ക്യാമ്പില്‍ 43 പേരിലാണ് രോഗം കണ്ടത്തെിയത്. സംശയം തോന്നിയ 172 പേരുടെ രക്തം പരിശോധിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് സാമ്പിള്‍ എടുത്തിരുന്നു. കൂടാതെ നിരവധി പേരാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്തെിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ വീടുകളിലത്തെി ക്ളോറിനേഷനും ബോധവത്കരണവും നടത്തുന്നുണ്ട്. രോഗലക്ഷണമുള്ളവര്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ തേടിയതിനാല്‍ രോഗികളുടെ എണ്ണം വ്യക്തമായി നിര്‍ണയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരുവീട്ടില്‍ത്തന്നെ രണ്ടും മൂ ന്നും പേര്‍ക്ക ്രോഗം കണ്ടത്തെിയത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കുട്ടികളില്‍ രോഗം പടരുന്നത് മാതാപിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗം കണ്ടത്തെിയ കുട്ടികള്‍ക്ക് ഓണപ്പരീക്ഷ ഒഴിവാക്കേണ്ട അവസ്ഥയാണ്. നിലവില്‍ രോഗം മറ്റുള്ളവരിലേക്കുകൂടി പകര്‍ന്നാല്‍ ആശങ്ക വര്‍ധിപ്പിക്കും. കുടിവെള്ളത്തില്‍നിന്നാണ് രോഗം പകര്‍ന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും രോഗശമനമുണ്ടാകാത്തത് നാട്ടുകാരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. രോഗലക്ഷണം ഉള്ളവര്‍ ഒറ്റമൂലിപോലുള്ള മരുന്നുകള്‍ ഉപയോഗിക്കരുതന്നും അഗീകൃത ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സതേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളില്‍ മഞ്ഞപ്പിത്തം കണ്ടത്തിയതിനത്തെുടര്‍ന്ന് ചൊവ്വാഴ്ച കുന്നത്തുനാട് കുമാരപുരം ഗവ. ആശുപത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.