ആലപ്പുഴ:ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് കുട്ടികള്‍ ഉണ്ണിക്കണ്ണന്മാരുടെ വേഷമണിഞ്ഞ് നടത്തിയ ശോഭായാത്ര ആകര്‍ഷകമായി. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലാണ് കൃഷ്ണകഥകളെ ബന്ധപ്പെടുത്തി അഷ്ടമിരോഹിണി നാളില്‍ ശോഭായാത്ര സംഘടിപ്പിച്ചത്. ശ്രീകൃഷ്ണലീലകളുടെ ദൃശ്യാവിഷ്കാരം കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ കാണാന്‍ വീഥികള്‍ക്ക് ഇരുവശവും വലിയ ജനക്കൂട്ടം നിരന്നു. തിരുവമ്പാടിയില്‍നിന്ന് ആരംഭിച്ച പ്രധാന ഘോഷയാത്ര വൈകുന്നേരം ആറോടെയാണ് നഗരത്തില്‍ പ്രവേശിച്ചത്. ഉറിയടിയും ശ്രീകൃഷ്ണലീലകളുമായി നിറഞ്ഞാടിയ ഉണ്ണിക്കണ്ണന്മാരുടെ പ്രകടനങ്ങള്‍ കാണികളുടെ മനം കവരുന്നതായിരുന്നു. ചേര്‍ത്തല: വിവിധ ക്ഷേത്രങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും ബാലഗോകുലങ്ങളുടെയും നേതൃത്വത്തില്‍ ചേര്‍ത്തല നഗരത്തില്‍ ശോഭായാത്രകള്‍ നടന്നു. ചക്കരക്കുളം, ആഞ്ഞിലിപ്പാലം, കാളികുളം എന്നിവിടങ്ങളില്‍നിന്ന് വാദ്യമേളങ്ങളുടെയും നിരവധി ഉണ്ണിക്കണ്ണന്മാരുടെയും അകമ്പടിയോടെ ആരംഭിച്ച ശോഭായാത്രകള്‍ നഗരത്തില്‍ പ്രദക്ഷിണം നടത്തി ദേവീക്ഷേത്രത്തിന് സമീപം സമാപിച്ചു. തൃക്കുന്നപ്പുഴ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പല്ലന, തോട്ടപ്പള്ളി, വലിയകുളങ്ങര, പുളിക്കീഴ് തുടങ്ങിയ പ്രദേശത്തെ വിവിധ ഇടങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു യാത്രകള്‍ പല്ലന ദേവീക്ഷേത്രം, വലിയകുളങ്ങര ദേവീക്ഷേത്രം, മുതുക്കല്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ സമാപിച്ചു. ഹരിപ്പാട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഏവൂര്‍ തെക്കേക്കര, പുത്തന്‍ റോഡ് ജങ്ഷന്‍, ഹൈസ്കൂള്‍ ജങ്ഷന്‍, മൂടയില്‍ ജങ്ഷന്‍, നങ്ങ്യാര്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണിയാമുറി, വട്ടത്തറ, ചെങ്കിലാത്ത് ജംങ്ഷന്‍ തുടങ്ങിയ വിവിധ ഇടങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു. അരൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ അരൂര്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ശോഭായാത്രകള്‍ നടത്തി. എഴുപുന്ന മഹാവിഷ്ണുക്ഷേത്രം, എരമല്ലൂര്‍ കണ്ണന്‍കുളങ്ങരക്ഷേത്രം, എഴുപുന്ന ശ്രീനാരായണപുരംക്ഷേത്രം, ചന്തിരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നു. ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചെറുശോഭായാത്രകള്‍ വണ്ടിമല ദേവസ്ഥാനത്ത് ഒത്തുചേര്‍ന്നു. ശബരിമല തന്ത്രി താഴമണ്‍മഠം കണ്ഠരര് മഹേഷ്മോഹനര് മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ നഗരത്തില്‍ മേപ്രം, മുണ്ടന്‍കാവ്, കൊടിയാട്ടുകര, മുതുവഴി, കിഴക്കേനട, തിട്ടമേല്‍, ചെങ്ങന്നൂര്‍ നഗരം, പേരിശ്ശേരി, കാര്‍ത്തിക നഗര്‍, മൂലപടവ്, ശാസ്താംകുളങ്ങര, അങ്ങാടിക്കല്‍, മംഗലം, അങ്ങാടിക്കല്‍ തെക്ക്, മലയില്‍ഭാഗം, പാണ്ഡവന്‍പാറ എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ വണ്ടിമല ദേവസ്ഥാനത്ത് സംഗമിച്ച് മഹാ ശോഭായാത്രയായി ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. കോടുകുളഞ്ഞി കരോട് ശ്രീധര്‍മ ശാസ്താക്ഷേത്രം എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ കുതിരവട്ടം ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ സമാപിച്ചു. ആലാ മണ്ഡലത്തില്‍ ആലാ മണികണ്ഠന്‍ ആല്‍ത്തറ, വേണാട്ട് ക്ഷേത്രം, ഉമാപതിപുരം, ചെറുവേലില്‍ ക്ഷേത്രം എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ ആലാക്കാവ് ദേവീക്ഷേത്രത്തിലും മൂര്‍ത്തിക്കാവ്, കിണറുവിള, പെണ്ണുക്കര തെക്ക്, കോടുകുളഞ്ഞി ശ്രീനാരായണവിശ്വധര്‍മ മഠം, പെണ്ണുക്കര ദേവീക്ഷേത്രം, പെണ്ണുക്കര ചെങ്കലാത്ത് എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ പെണ്ണുക്കര ദേവീക്ഷേത്രത്തില്‍ സമാപിച്ചു. പുലിയൂര്‍ മണ്ഡലത്തില്‍ കുളിക്കാംപാലം, വാഴക്കൂട്ടം, കിഴക്കേനട എന്നിവിടങ്ങളില്‍നിന്ന് ശോഭായാത്രകള്‍ പുലയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. തോനക്കാട്, ചാത്തന്‍ മേല്‍ക്കുറ്റി എന്നീ ശോഭായാത്രകള്‍ എസ്.എന്‍.ഡി.പി ഗുരുമന്ദിരം, തോനക്കാട് വിശ്വകര്‍മ ക്ഷേത്രം വഴി തോനക്കാട് കണ്ഡകാളന്‍കാവ് ക്ഷേത്രത്തിലും സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.