അരൂര്‍: 1960ല്‍ കൊച്ചിയുമായി തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ നിര്‍മിച്ച അരൂര്‍-ഇടക്കൊച്ചി പാലത്തിനാണ് ഈ ഗതികേട്. അധികൃതരുടെ അവഗണനമൂലം ഒട്ടേറെ പരാധീനതകള്‍ക്ക് നടുവിലാണ് ഇടക്കൊച്ചി പാലം. അരൂര്‍ ബൈപാസ് കവലയില്‍നിന്ന് ആരംഭിച്ച് പശ്ചിമകൊച്ചിയിലേക്കും എറണാകുളത്തേക്കും നീളുന്ന സംസ്ഥാന ഹൈവേയുടെ ഭാഗമായ പാലത്തിന് അറ്റകുറ്റപ്പണി നടക്കുന്നില്ല. പാലത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ വെട്ടിക്കളയാന്‍ പോലും നടപടിയില്ല. പുല്ല് വളര്‍ന്നുനില്‍ക്കുന്ന പാലത്തിലൂടെയാണ് കാല്‍നടക്കാര്‍ പോകുന്നത്. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, എറണാകുളം തുടങ്ങിയ പ്രദേശങ്ങളില്‍ എത്താന്‍ വാഹനങ്ങളുടെ ഏകമാര്‍ഗമായിരുന്നു പാലം. കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ച കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കൈമാറിയ പാലം ഇപ്പോഴും നിര്‍മാണമികവില്‍ മുന്തിയസ്ഥാനത്താണ്. അരനൂറ്റാണ്ട് പിന്നിടുമ്പോഴും കാര്യമായ തകരാറൊന്നും പാലത്തിനില്ല. എന്നാല്‍, ഈ പാലത്തിന് ശേഷം നിര്‍മിച്ച സമീപത്തെ പല പാലങ്ങളും നിര്‍മാണപിഴവുകൊണ്ട് മാത്രം തകരാറിലായി. ശില്‍പഭംഗിയുള്ള, ചരിത്രപ്രാധാന്യമുള്ള പാലം സംരക്ഷിക്കാന്‍ നടപടി ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പഴയകാല ഉടമകളാരും പാലത്തിന്‍െറ പിതൃത്വം ഏറ്റെടുക്കുന്നില്ല. കൊച്ചിന്‍ കോര്‍പറേഷന്‍, ജി.സി.ഡി.എ, പൊതുമരാമത്ത് എന്നിങ്ങനെ സ്ഥാപനങ്ങള്‍ കൈയൊഴിഞ്ഞതോടെയാണ് അനാഥമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.