വടുതല: വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ച ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ് അപേക്ഷ സമര്‍പ്പണത്തിന് പിന്നാലെ സെര്‍വറും തകരാറാകുന്നു. ഇതോടെ കൃത്യമായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. സ്കോളര്‍ഷിപ് സമര്‍പ്പണം ആരംഭിച്ചത് മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്ന വെബ്സൈറ്റും തകരാറായി. പലര്‍ക്കും അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. രാത്രിയും പകലും ഇതേ സ്ഥിതിയാണ്. ഈമാസം 31ന് അവസാനിപ്പിക്കേണ്ട അപേക്ഷ സമര്‍പ്പണം സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടും വെബ്സൈറ്റ് തകരാറിന് പരിഹാരമായില്ല. ബന്ധപ്പെട്ടവരെ വിളിച്ച് പരാതി പറഞ്ഞിട്ടും രക്ഷയില്ല. വിവിധ അക്ഷയ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ എന്നിവ വഴിയാണ് സാധാരണയായി വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നത്. രാവിലെ മുതല്‍ അപേക്ഷ അയക്കാനായി എത്തുന്ന വിദ്യാര്‍ഥികള്‍ നിരാശയോടെ മടങ്ങുകയാണ്. പകല്‍ സമയങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വെബ്സൈറ്റില്‍ കയറിയാല്‍ ഫോം പേജ് മാത്രമാണ് ലഭിക്കുന്നത്. കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് രാത്രി 11 മണിക്കു ശേഷം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനമൊട്ടാകെയുള്ള വിദ്യാര്‍ഥികള്‍ ഒരേസമയം അപേക്ഷ സമര്‍പ്പിക്കാനായി ശ്രമിക്കുമ്പോള്‍ സെര്‍വര്‍ വേഗം കുറയുന്നത് മാത്രമാണ് പ്രശ്നമെന്നും മറ്റു തകരാര്‍ ഇല്ളെന്നുമാണ് ബന്ധപ്പെട്ടവരുടെ നിലപാട്. ഒന്നു മുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സ്കോര്‍ഷിപ് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷയോടൊപ്പം വരുമാനം, ജാതി എന്നിവയുടെ രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്, ആധാര്‍ കാര്‍ഡ്, മാര്‍ക് ഷീറ്റ്, ഫോട്ടോ, വിദ്യാര്‍ഥിയുടെ സാക്ഷ്യപത്രം, പ്രധാനാധ്യാപകന്‍െറ സാക്ഷ്യപത്രം, നേറ്റിവിറ്റി, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഒമ്പതോളം രേഖകള്‍ സ്കാന്‍ ചെയ്ത് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. കൂടാതെ, ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തിയിരിക്കണം. അല്ലാത്ത അപേക്ഷകള്‍ നിരസിക്കും. ഇതിന് എല്ലാം കൂടി വലിയ തുക ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.