അരൂര്‍: അരൂര്‍ നിയോജക മണ്ഡലത്തിന്‍െറ വികസനത്തിന് സര്‍ക്കാര്‍ അനുവദിച്ചത് ഇരുനൂറിലേറെ കോടി രൂപ. പെരുമ്പളം-പാണാവള്ളി പാലത്തിന് 100കോടി, അരൂര്‍ ഫയര്‍ സ്റ്റേഷന് 10കോടി, നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന് 30 കോടി, പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കിന് 10 കോടി, സ്റ്റേഡിയത്തിന് അഞ്ചുകോടി, തുറവൂര്‍ ആശുപത്രി വികസനത്തിന് 20 കോടി, ചന്തിരൂര്‍ പുത്തന്‍തോടിന്‍െറ ശുചീകരണപ്ളാന്‍റ് നിര്‍മാണത്തിന് മൂന്നുകോടി, കാക്കത്തുരുത്ത് പാലത്തിന് അഞ്ചുകോടി എന്നിങ്ങനെ മണ്ഡലത്തിലെ സമസ്ത വികസനവും ലക്ഷ്യമാക്കി തുകകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ആരിഫ് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ നിരവധി വികസനങ്ങള്‍ പൂര്‍ത്തിയാക്കാനും പുതിയ വികസനകാര്യങ്ങള്‍ അനുവദിക്കാനും കഴിയുമെന്നും എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.