രണ്ട് വിദ്യാര്‍ഥികളെ തെരുവുനായ കടിച്ചു

ആലപ്പുഴ: റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പരേഡ് പ്രാക്ടീസിനിടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബിലീവേഴ്സ് ചര്‍ച്ച് സ്കൂളിലെ വാസുദേവ് (12), നിഖില്‍ (10) എന്നീ കുട്ടികള്‍ക്കാണ് കടിയേറ്റത്. സ്വാതന്ത്ര്യദിന പരേഡ് പ്രാക്ടീസ് നടന്നുകൊണ്ടിരുന്ന ഗ്രൗണ്ടില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് കുട്ടികള്‍ക്ക് കടിയേറ്റത്. പ്രാക്ടീസ് അവസാനിച്ച് കുട്ടികള്‍ സ്കൂളിലേക്ക് തിരികെപോകാന്‍ തുടങ്ങുമ്പോള്‍ തെരുവുനായ പിന്നില്‍നിന്ന് വന്നു കടിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന പി.ടി അധ്യാപകന്‍ പറഞ്ഞു. കുട്ടികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ടു കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കിയശേഷം വാസുദേവിനെ വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.