ആലപ്പുഴ: കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത പഞ്ചായത്തായതി ന്‍െറ പ്രഖ്യാപനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നടത്തിയ സര്‍വേയിലൂടെ കണ്ടത്തെിയ ശൗചാലയങ്ങള്‍ ഇല്ലാത്ത 140 കുടുംബങ്ങള്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സംസ്ഥാന വിഹിതം എന്നീ ഫണ്ടുകള്‍ അനുവദിച്ചുകൊണ്ട് ശൗചാലയങ്ങള്‍ നിര്‍മിക്കുകയായിരുന്നു. അങ്കണവാടികള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ശൗചാലയങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. എല്ലാ കുടുംബങ്ങള്‍ക്കും ഫണ്ട് പൂര്‍ണമായി നല്‍കിക്കൊണ്ടാണ് ഈ പ്രഖ്യാപനം നടത്തുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രഖ്യാപനലക്ഷ്യത്തിന് പൂര്‍ണത നല്‍കാന്‍ കഴിഞ്ഞ ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത്, ഇന്ത്യയില്‍ ആദ്യമായി മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസില്‍ ഉള്‍പ്പെടുത്തി ഈ ലക്ഷ്യം കൈവരിച്ച ഗ്രാമപഞ്ചായത്ത് എന്നീ നേട്ടങ്ങള്‍ ഈ പ്രഖ്യാപനത്തിനുണ്ടെന്ന് മുതുകുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ബിപിന്‍ സി. ബാബു പറഞ്ഞു. കണ്ടല്ലൂര്‍ ഗ്രാമത്തില്‍ 1140 ശൗചാലയങ്ങളുടെ സെപ്റ്റിക് ടാങ്കുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്ന് സര്‍വേകളിലൂടെ കണ്ടത്തെിയിരുന്നു. സ്വച്ഛ് ഭാരത് മിഷന്‍െറ ഫണ്ടുപയോഗിച്ച ്ഈ ശൗചാലയങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ റെഡിമേഡ് ടാങ്കുകള്‍ നല്‍കാന്‍ കഴിയുമെന്നും ഇത്തരത്തിലുള്ള പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുമെന്നും സര്‍ക്കാറിന്‍െറ നിര്‍ദേശമുണ്ടായിരുന്നു. ബി.ഡി.ഒ, ജെ.പി.സി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, സംസ്ഥാന മിഷന്‍ എന്നീ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ ഈ സാധ്യതയെ പൂര്‍ണതയിലത്തെിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ബി.ഡി.ഒ വി.ആര്‍. രാജീവ്, കണ്ടല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. രഞ്ജിത്ത് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.