കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ഡ്യൂട്ടിക്കിടെ മര്‍ദിച്ചതായി പരാതി

മാവേലിക്കര: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ വെട്ടിയാര്‍ പായിക്കാട്ട് കിഴക്കതില്‍ വി. അജയനാണ് (43) ഡ്യൂട്ടിക്കിടെ മര്‍ദനേറ്റത്. തിങ്കളാഴ്ച വൈകുന്നേരം മുന്നേകാലോടെയാണ് സംഭവം. ചങ്ങനാശേരിയില്‍നിന്ന് കായംകുളത്തേക്കു പോവുകയായിരുന്ന ബസിലായിരുന്നു അജയന് ഡ്യൂട്ടി. തട്ടാരമ്പലം ജങ്ഷനില്‍ സിഗ്നല്‍ കാത്തുകിടക്കുന്നതിനിടെ കണ്ടക്ടറോട് ചോദിക്കാതെ ഒരു യാത്രക്കാരി ബസിന്‍െറ ഡോര്‍ തുറന്നു. ഈ സമയം ബസിന്‍െറ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്തുകയറി വന്ന ഓട്ടോ ബസിന്‍െറ ഡോറില്‍ ഇടിച്ച് ഓട്ടോയില്‍ യാത്രചെയ്തിരുന്ന സ്ത്രീയുടെ കൈ ഒടിഞ്ഞു. ഇവരെ അതേ ഓട്ടോയില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയശേഷമായിരുന്നു ഡ്രൈവര്‍ക്കു മര്‍ദനം. സംഭവങ്ങള്‍ കണ്ടുനിന്ന മറ്റൊരു ഓട്ടോ ഡ്രൈവറാണ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും കൈയേറ്റം ചെയ്തത്. വസ്ത്രം വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തതായി അജയന്‍ പറഞ്ഞു. പരിക്കേറ്റ ഇയാള്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.