കിടങ്ങറ ഒന്നാംപാലത്തില്‍ ട്രയ്ലര്‍ കുടുങ്ങി; ഗതാഗതം സ്തംഭിച്ചു

കുട്ടനാട്: ചങ്ങനാശേരി റോഡില്‍ കിടങ്ങറ ഒന്നാംപാലത്തില്‍ പൈലിങ് യന്ത്രം കയറ്റിവന്ന ട്രെയ്ലര്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ചങ്ങനാശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് യന്ത്രവുമായി പോവുകയായിരുന്ന ലോറിയാണ് പാലത്തില്‍ കുടുങ്ങിയത്. ചങ്ങനാശേരി-രാമങ്കരി പൊലീസ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാവിലെ എട്ട് മണിയോടെയാണ് പാലത്തില്‍നിന്നും വാഹനം നീക്കാന്‍ സാധിച്ചത്. ഇതുമൂലം ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഗതാഗതവും സ്തംഭിച്ചു. ആറുമണിയോടെ ആലപ്പുഴയില്‍ നിന്നും കോട്ടയം ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിടങ്ങറ, കുമരങ്കരി, തരുത്തി വഴി ചങ്ങനാശേരിയിലേക്ക് തിരിച്ചുവിട്ടു. ആലപ്പുഴക്ക് വന്ന വാഹനങ്ങള്‍ ഇതേ വഴി തന്നെ കിടങ്ങറക്കും പൊലീസ് തിരിച്ചുവിട്ടു. ആലപ്പുഴയില്‍ നിന്നും തിരുവല്ല, പത്തനംതിട്ട ഭാഗത്തേക്ക് വന്ന വാഹനങ്ങള്‍ മുട്ടാറുവഴിയാണ് പോയത്. വാഹനത്തിന്‍െറ മുന്‍ഭാഗം പൂര്‍ണമായും പാലത്തില്‍ കയറിയ ശേഷം മധ്യഭാഗം പാലത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. വാഹനത്തിന്‍െറ മധ്യഭാഗം പൂര്‍ണമായും റോഡില്‍ മുട്ടിയതിനെ തുടര്‍ന്ന് വാഹനം ചലിപ്പിക്കാന്‍ പറ്റാത്ത നിലയിലായി. തുടര്‍ന്ന് രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ട്രെയ്ലര്‍ പാലത്തില്‍നിന്ന് നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.